ജെറ്റ് എയർവേയ്സ് ഫൌണ്ടർ നരേഷ് ഗോയലും, ഭാര്യ അനിതാ ഗോയലും രാജിവച്ചു, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 1,500കോടി കടമെടുക്കാൻ കമ്പനി

Last Updated: തിങ്കള്‍, 25 മാര്‍ച്ച് 2019 (19:39 IST)
ജെറ്റ് എയർ‌വെയിസ് ഫൌണ്ടറും സി ഇ ഓയുമായിരുന്ന നരേഷ് ഗോയലും, ഭാര്യ അനിത ഗോയലും ഡയറക്ടർ ബോർഡിൽ നിന്നും രാജി വച്ചു. വിമാന കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് നരേഷ് ഗോയലിന്റെ രാജി. രാജിവച്ച സാഹചര്യത്തിൽ വിനയ് ഡൂബി ജെറ്റ് എയർ‌വെയിസിന്റെ അടുത്ത സി ഇ ഒയാകും.

തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിംഗിലാണ് നരേഷ് ഗോയലും അനിത ഗോയലും രാജിവച്ചത്, ഇരുവരെയും കൂടാതെ എത്തിഹാദ് എയർ‌വെയിസിൽനിന്നുള്ള നോമിനിയായ കെവിൻ നൈറ്റ്സും ഡയറക്ഡർ ബോർഡിൽ നിന്നും രാജി വച്ചിട്ടുണ്ട്.

നരേഷ് ഗോയൽ രാജിവച്ചതിനെ തുടർന്ന് ഓഹരി വിപണിയിൽ ജെറ്റ് എയർ‌വെയ്സ് 15 ശതമാനം താഴ്ന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 1,500 കോടിയുടെ അടിയന്തര ധന സഹായം കടമായി ലഭ്യമാക്കാൻ കമ്പനി തീരുമാനുച്ചിരിക്കുകയാണ്. 41 വിമാനങ്ങൾ മാത്രമാണ് നിലവിൽ ജെറ്റ് എയർ‌വെയ്സിന് പ്രവർത്തിപ്പിക്കാൻ സധിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :