മുന്‍ വര്‍ഷത്തേക്കാള്‍ എംആര്‍എഫിന് ലാഭവളര്‍ച്ച

 എംആര്‍എഫ് , ലാഭവളര്‍ച്ച
ചെന്നൈ| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (10:49 IST)
പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന് മുന്‍ വര്‍ഷത്തേക്കാള്‍ ലാഭവളര്‍ച്ച. മാര്‍ച്ച് 31ന് അവസാനിച്ച രണ്ടാം പാദത്തില്‍ 94.66 % ലാഭവളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ 332.62 കോടി രൂപയാണു കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ 170.87 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

3,312 കോടി രൂപയാണു രണ്ടാം പാദത്തില്‍ വില്‍പനയില്‍ നിന്നുള്ള വരുമാനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 3,298.91 കോടിയായിരുന്നു. ഒക്ടോബര്‍ മുതല്‍ അടുത്ത സെപ്റ്റംബര്‍ വരെയാണ് എംആര്‍എഫ് സാമ്പത്തിക വര്‍ഷം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :