Widgets Magazine Widgets Magazine

കിടിലന്‍ ഡിസൈന്‍, അമ്പരപ്പിക്കുന്ന വില; മോട്ടോ ജി5 പ്ലസ് ഇന്ത്യയില്‍

വ്യാഴം, 16 മാര്‍ച്ച് 2017 (11:25 IST)

Widgets Magazine
moto g5 plus, moto g5, smartphone, മോട്ടോറോള, മോട്ടോ ജി5 പ്ലസ്, മോട്ടോ ജി5, ഫ്ലിപ്കാര്‍ട്ട്

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണ്‍ പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. മറ്റുള്ള മോഡലുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപകൽപനയോടെയാണ് മോട്ടോ ജി5 പ്ലസിന്റെ വരവ്. മെറ്റൽ ബോഡി, വൃത്താകൃതിയിലുള്ള ക്യാമറാ ഫ്രെയിം തുടങ്ങി അടിമുടി പുതുമയാർന്ന ഡിസൈനാണ് ഈ ഫോണിന് കമ്പനി നല്‍കിയിരിക്കുന്നത്. മോട്ടോ ജി5 പ്ലസിന്റെ 16 ജിബി വേരിയന്റിന് 14,999 രൂപയും 32 ജിബി വേരിയന്റിന് 16,999 രൂപയുമാണ് ഫ്ലിപ്കാർട്ടിലെ വില. 
 
5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2 ജിഗാ ഹെട്സ് ഒക്ടാ-കോർ സ്നാപ് ഡ്രാഗൺ 625 പ്രോസസർ, 3 ജിബി/4 ജിബി റാം, 16 ജിബി/32 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ടർബോപവർ ചാർജിംഗ് സാങ്കേതിക വിദ്യയോട് കൂടിയ 3000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 12എം‌പി പിഡിഎഎഫ് പിൻ ക്യാമറ, 5എം‌പി വൈഡ് ആംഗിൾ സെല്‍ഫി ക്യാമറ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സര്‍ക്കാര്‍

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സര്‍ക്കാര്‍. 500 രൂപ നോട്ടിന് 2.87 ...

news

ജിയോയുടെ കുതിച്ച് ചാട്ടം; പിടിച്ച് നില്‍ക്കാന്‍ ഈ വമ്പന്മാര്‍ ഒന്നിക്കുന്നു

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച്ച ...

news

അധിക ഡേറ്റാ ഓഫറുമായി ബിഎസ്എൻഎൽ എത്തി, 291 ന് 28ജിബി ഡേറ്റ

പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ ...

news

ബി ജെ പിയുടെ വിജയം ഓഹരി സൂചികകൾക്ക് ഗുണമായി; സെൻസെക്സ് 505 പോയന്റ് നേട്ടത്തിൽ

യു പിയിലെ ബി ജെ പിയുടെ വിജയം അതിശയിപ്പിക്കുന്നതായി. ഇപ്പോഴിതാ, ബി ജെ പിയ്ക്ക് ...

Widgets Magazine Widgets Magazine