15 ദിവസം കൊണ്ട് നാല് തിയേറ്ററുകളിൽ നിന്ന് മാത്രം 3 കോടി; പുലിവേട്ടയിൽ വഴിമാറിയത് ചരിത്രങ്ങൾ

റെക്കോർഡുകൾ വഴിമാറും ചിലർ വരുമ്പോൾ

aparna shaji| Last Updated: ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (12:29 IST)
കേരളത്തിലെ തീയേറ്ററുകളിൽ പുലി ഇറങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇപ്പോഴും പല തീയേറ്ററുകളിലും ഹൗസ്ഫുൾ ഷോയാണ് കളിക്കുന്നത്. ഏറ്റവും വേഗത്തില്‍ 10,000 ഷോകള്‍ കേരളത്തില്‍ നിന്ന് പൂര്‍ത്തിയാക്കിയ ചിത്രം, ഏറ്റവും വേഗത്തില്‍ പത്ത് കോടി നേടിയ ചിത്രം, കേരളത്തില്‍ നിന്ന് ഒറ്റ ദിവസംകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം തുടങ്ങി പുലിവേട്ടയിൽ വഴിമാറിയ ചരിത്രങ്ങൾ ഏറെയാണ്.

പ്രദർശനം തുടരുന്ന നാല് തീയേറ്ററുകളിൽ നിന്നുമാത്രമായി 15 ദിവസം കൊണ്ട് പുലിമുരുകൻ വാരിയത് 3 കോടിയാണ്. ഇതിൽ ഏരീസ് പ്ലക്സിൽ നിന്നു മാത്രം ഒരു കോടി കലക്ട് ചെയ്തു. ഒപ്പം, 46 ലക്ഷം കോർപ്പറേഷൻ നികുതിയിനത്തിൽ ലഭിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന ന്യൂ, ശ്രീകുമാർ, ശ്രീവിശാഖ് എന്നിവിടങ്ങളിലും ചിത്രം ചരിത്രം മാറ്റിയെഴുതിച്ചു. ഇവിടിങ്ങളിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപയാണ് ചിത്രം നേടിയത്. നാലു തിയറ്ററുകളിൽ നിന്നായി രണ്ടുകോടി മുപ്പതു ലക്ഷം രൂപയാണു കുറഞ്ഞ ദിവസത്തിൽ ഈ ചിത്രം നേടിയത്.

റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. നിലവിലെ ദൃശ്യത്തിന്റെ റെക്കോര്‍ഡിനടുത്താണ് പുലിമുരുകന്റെ കളക്ഷന്‍. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :