അഞ്ച് വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടി, വില 12.18 ലക്ഷം മുതൽ, ഞെട്ടിച്ച് എം ജി ഹെക്ടർ

Last Modified വ്യാഴം, 27 ജൂണ്‍ 2019 (14:54 IST)
മോറീസ് ഗ്യാരേജെസ് എന്ന ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണി കീഴടക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. എന്ന കരുത്തൻ എസ് യു വിയെയാണ് മോറീസ് ഗ്യാരേജസ് ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 12.18 ലക്ഷം രൂപയാണ് ഹെക്ടറിന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില. 16.88 ലക്ഷമാണ് വാഹനത്തിന്റെ ഉയർന്ന വേരിയന്റിന് നൽകേണ്ട വില. 5 വർഷത്തേക്ക് \പരിധിയില്ലാത്ത വാറണ്ടിയുമായാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അഞ്ച വർഷത്തെ അൻലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, അഞ്ച് വർഷത്തേക്ക് റോഡ്സൈഡ് അസിസ്റ്റന്റ്, അഞ്ച് ലേബർ ചാർജ് ഫ്രീ സർവീസുകൾ. എന്നിവയാണ് എം ജി ഓഫർ ചെയ്യുന്നത്. മെയ് 15നാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തത്. ഹെക്ടറിനായുള്ള ബുക്കിംഗ് ജൂൺ 4ന് കമ്പനി ആരംഭിച്ചിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 10,000 ബുക്കിംഗ് ഹെക്ടറിന് ലഭിച്ചു എന്ന് കമ്പനി വ്യക്തമാക്കി.



143 പിഎസ് പവറും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിന്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉണ്ടാവുക. ഡബിൾ ക്ലച്ച് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭിക്കും. ഓട്ടോകാർ റിപ്പോർട്ടുകൾ അനുസരിച്ച് ഈ എഞ്ചിൻ വേരിയന്റിന് 14.16 കിലോമീറ്റർ മൈലേജ് ലഭിക്കും. 170 പി എസ് പവറും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. ഈ എഞ്ചിന് പതിപ്പിനും 6 സ്പീഡ് മാനുവൽ ഗിയബോക്സാണ് ഉണ്ടാവുക.

17.41 കിലോമീറ്ററാണ് ഡീസൽ എഞ്ചിൻ പതിപ്പിന്റെ ഇന്ധനക്ഷമത. പെട്രോൾ എഞ്ചിനിൽ 48V ഹൈബ്രിഡ് സിസ്റ്റമുള്ള മറ്റൊരു വേരിയന്റ് കൂടി വാഹനത്തിന് ഉണ്ടാവും. 15.81 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ്. 12 ശതമാനം കാർബൺ എമിഷൻ കുറക്കാനും ഹൈബ്രിഡ് പതിപ്പിന് സാധിക്കും. നാലു വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിത്ത്തുക. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെയാണ് നാലു വേരിയന്റുകൾ, പെട്രോൾ ഡീസില പതിപ്പുകളിലും ഈ നാലു വേരിയന്റുകൾ ലഭ്യമായിരിക്കും.



വാഹനത്തിന്റെ ഹൈബ്രിഡ് പത്തിപ്പിൽ സൂപ്പർ സ്മാർട്ട് ഷർപ്പ് എന്നീ മൂന്ന് വേരിയന്റുകളാണ് ഉണ്ടാവുക. പെട്രോൾ വേരിയന്റിൽ സ്റ്റൈൽ സൂപ്പർ എന്നിവ മാനുവൽ ട്രാസ്മിഷൻ വേരിയന്റുകളാണ്. സ്മാർട്ട്, ഷാർപ്പ് എന്നിവയിൽ ഡബിൾ ക്ലച്ച് ട്രാൻസ്മിഷനാണ് ഉണ്ടാവുക. ഡീസൽ പതിപ്പിലാകട്ടെ നാലു വേറിയന്റുകളും, ഹൈബ്രിഡ് പതിപ്പിൽ മൂന്ന് വേരിയന്റുകളും മാനുവൽ ട്രാൻസ്മിഷനിലാണ് വിപണിയിലെത്തുക.

കരുത്തൻ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ എം ജി ഒരുക്കിയിരിക്കുന്നത്. എം ജിയുടെ ഐക്കോണിക് ലോഗോ പതിച്ച വലിയ ഗ്രില്ലുകൾ വാഹനത്തിന് ഒരു കരുത്തൻ ലുക്ക് തന്നെ നൽകുന്നുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും, മൾട്ടി സ്പോക് അലോയ് വീലുകളും, റൂഫ് റെയിലുകളുമെല്ലാം. ഗാംഭീര്യമാർന്ന ആ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കന്നതുതന്നെ.



കണക്ടിവിറ്റിയുടെ കര്യത്തിലാണ് ഈ വിഭാഗത്തിലെ മറ്റു വാഹനങ്ങളിൽനിന്നും എം ജി ഹെക്ടർ വേറിട്ട് നിർത്തുന്നത്ത്. ഏറെ കണക്ടിവിറ്റിയുള്ള 10.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോ‌ടെയിൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഐ സ്മാർട്ട് നെക്സ്റ്റ് ജെൻ എന്ന പ്രത്യേക സംവിധാനം വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് വോയിസ് കമാൻഡ് നൽകി വാഹനത്തെ നിയന്ത്രിക്കാവുന്ന സംവിധാനം ഹെക്ടറിൽ ഉണ്ടാകും. 4,655 എം എം നീളവും 1,835 എം എം വീതിയും, 1,760 എം എം ഉയരവുമുണ്ട് വാഹനത്തിന്. 2,750 എം എമ്മാണ് ഹെക്ടറിന്റെ വീൽബേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :