ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാർ; സ്വിഫ്‌റ്റ്, ബെലേനോ മോഡലുകളെ മാരുതി തിരിച്ചു വിളിച്ചു

ചൊവ്വ, 8 മെയ് 2018 (18:44 IST)

ബ്രേക്കിംഗ് സംവിധാനത്തിലെ തകരാര്‍ മൂലം വാഹന പ്രേമികളുടെ മനം കവര്‍ന്ന സ്വിഫ്‌റ്റ്, ബെലേനോ മോഡലുകളെ മാരുതി തിരിച്ചു വിളിച്ചു. 2017 ഡിസംബർ ഒന്നിനും 2018 മാർച്ച് പതിനാലിനുമിടയിൽ നിർമ്മിച്ച 52,686 കാറുകളാണ് പരിശോധനയ്‌ക്കായി തിരിച്ചെത്തുന്നത്. 
 
ബ്രേക്ക് വാക്വം ഹോസിലെ നിർമ്മാണപ്പിഴവ് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതുതായി വിറ്റഴിച്ച കാറുകള്‍ തിരിച്ചു വിളിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നത്. ആരോപണം ശക്തമായതോടെ മാരുതി നടത്തിയ പരിശോധനയില്‍ ബ്രേക്കിംഗ് സംവിധാനത്തില്‍ വീഴ്‌ച വന്നതായി കണ്ടെത്തുകയും ചെയ്‌തു. 
 
ഔദ്യോഗിക സർവീസ് കാമ്പെയ്‌ൻ മുഖേന തകരാറുള്ള കണ്ടെത്തി പ്രശ്‌നം വേഗം പരിഹരിക്കാനാണ് മാരുതിയുടെ തീരുമാനം. 
 
പരിശോധന ആവശ്യമായി വരുന്ന വാഹന ഉടമകളെ ഡീലർമാർ മെയ് 14 മുതൽ ബന്ധപ്പെടുന്നതാണ്. തിരിച്ചു വിളിക്കലിൽ ഏതൊക്കെ വാഹനം ഉൾപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയാന്‍ ഓൺലൈന്‍ സൗകര്യം ഉണ്ടാ‍യിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറാവാൻ ഏഥർ s340

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ ഏഥർ s340 അണിയറയിൽ വരവിനൊരുങ്ങുന്നു. ബംഗളുരു ...

news

വീണ്ടും തരംഗമാകാൻ പുത്തൻ ഭാവത്തിൽ സാൻട്രോ തിരിച്ചെത്തുന്നു

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിറ സാനിധ്യമായിരുന്ന ഹ്യൂണ്ടായുടെ സാൻ‌ട്രോ വീണ്ടും ഇന്ത്യൻ ...

news

100 രൂപ നോട്ടുകളും തീരാനായി? - മുന്നറിയിപ്പുമായി ബാങ്കുകൾ

നൂറുരൂപ നോട്ടുകൾ കിട്ടാതെയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. 2000, 200 രൂപ നോട്ടുകൾക്ക് ...

news

മാസത്തിൽ മൂന്നു തവണ ജി എസ് ടി റിട്ടേൺ സമർപ്പിക്കേണ്ട പെടാപ്പാടിന് വിരാമം; റിട്ടേൺസ് ഫയലിങ്ങ് ഇനി മാസത്തിൽ ഒരു തവണ

മാസത്തിൽ മൂന്നു തവണ ജി എസ് ടി റിട്ടേൺസ് സമർപ്പിക്കേണ്ട കഷ്ടപ്പാട് ഇനിയില്ല. മാസത്തിൽൽ ഒരു ...

Widgets Magazine