മാരുതിക്കിത് നല്ലകാലം: ആള്‍ട്ടൊയുടെ വില്‍പ്പന വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (11:47 IST)
സാമ്പത്തിക തകര്‍ച്ചയിലും മാരുതിക്ക് ആശ്വാസമായി മാരുതി സുസുക്കിയുടെ ജനപ്രിയ മൊഡലുകളിലൊന്നായ ആള്‍ട്ടോയുടെ വില്‍പന വര്‍ധിച്ചതായി കമ്പനി അറിയിച്ചു. 800നു ശേഷം ജനപ്രീതി നേടിയ രണ്ടാമത്തെ മോഡലാണ്‌ ആള്‍ട്ടോ.

ആഭ്യന്തര വിപണിയില്‍ 25 ലക്ഷം യൂണിറ്റ്‌ വില്‍പ്പനയാണ് ആള്‍ട്ടൊ കൈവരിച്ചിരിക്കുന്നത്. 2.52 ലക്ഷം രൂപ വില തുടങ്ങുന്ന ആള്‍ട്ടോ ഇതുവരെ 2.85 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തു. 2010ല്‍ സ്വന്തം എന്‍ജിനായ കെ 10 വേര്‍ഷന്‍ ആവിഷ്കരിച്ചു പുറത്തിറക്കിയ ആള്‍ട്ടൊ 124 ദിവസത്തിനുള്ളില്‍ ലക്ഷം യൂണിറ്റാണു വിറ്റഴിച്ചത്‌.

മറ്റ് കമ്പനികളുടെ സമാന നിലവാരത്തിലുള്ള കാറുകളേക്കാള്‍ ആള്‍ട്ടൊ വന്‍ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. കാര്‍ അവതരിപ്പിച്ച അന്നുമുതല്‍ രണ്ടാമത്തെ കാര്‍ കമ്പനിയായ ഹ്യുണ്ടായ്‌ ഉള്‍പ്പെടെയുള്ളവയില്‍ നിന്നു ശക്തമായ വെല്ലുവിളി നേരിട്ടാണ്‌ ആള്‍ട്ടോ മുന്നേറിയത്‌.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :