ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മഹീന്ദ്ര; സ്‌പോര്‍ട്‌സ് ടൂറര്‍ മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍ !

വെള്ളി, 19 ജനുവരി 2018 (11:52 IST)

Mahindra Mojo UT300 , SPORTS BIKE , Mahindra ,  Mojo UT300 , മഹീന്ദ്ര , മഹീന്ദ്ര മോജോ യുടി300 , ബൈക്ക് , സ്പോര്‍ട്ട്സ് ബൈക്ക്

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയുമായി മഹീന്ദ്ര. തങ്ങളുടെ സ്പോര്‍ട്ട്സ് ബൈക്കായ മോജോ യുടി300 ഇനി മുതല്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്‍. മഹീന്ദ്രയുടെ പ്രീമിയം സ്‌പോര്‍ട്‌സ് ടൂററാണ് മോജോ യുടി300.
 
മോജോയ്ക്ക് ഇന്ത്യന്‍ റോഡില്‍ ക്ലിക്കാകാന്‍ തടസമായതും അതിന്റെ വിലയായിരുന്നു. എന്നാല്‍ അതിനുള്ള പരിഹാരമാണ് കമ്പനി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരിയിലായിരിക്കും വിലകുറഞ്ഞ ടൂററിന്റെ അവതരണമെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അപ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് ഈ ബൈക്കിലുള്ളത്. ഭാരക്കുറവും എടുത്തു പറയേണ്ട  സവിശേഷതയാണ്. 300സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ കരുത്തേകുന്ന ബൈക്കിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; ഫീച്ചറുകളും വില വിവരങ്ങളും അറിയാം

ഹീറോയുടെ പുതിയ കമ്മ്യൂട്ടര്‍ ബൈക്ക് ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. വിപണിയില്‍ ...

news

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; അറിയേണ്ടതെല്ലാം !

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവോഖിന്റെ ആറാം ...

news

59 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളും 4ജി ഡാറ്റയും; ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍

പുതുവര്‍ഷത്തില്‍ ഉപഭോക്താക്കൾക്ക് വളരെ മികച്ച രീതിയിലുള്ള ഓഫറുകള്‍ നല്‍കിയാണ് എയര്‍ടെല്‍ ...

news

ഡ്യൂവല്‍ സെല്‍ഫി ക്യാമറ, 256ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങ് ഗാലക്സി എ8

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എ8 വിപണിയില്‍. ആകര്‍ഷകമായ ...

Widgets Magazine