സ്കോര്‍പ്പിയോ ഇലക്ട്രിക് വേർഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; ടാറ്റയ്ക്ക് പണിയാകുമോ ?

സ്കോര്‍പ്പിയോ ഇലക്ട്രിക് വേർഷന്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു

Mahindra & Mahindra , Electric Scorpio , Scorpio , Mahindra Scorpio , Mahindra ,  സ്കോര്‍പ്പിയോ ,  എസ്‌യു‌വി , മഹീന്ദ്ര ആൻഡ് മഹീന്ദ്ര , മഹീന്ദ്ര സ്കോര്‍പ്പിയോ , സ്കോര്‍പ്പിയോ ഇലക്ട്രിക്
സജിത്ത്| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (16:29 IST)
ഇലക്ട്രിക് വേർഷൻ എസ്‌യു‌വിയെ വിപണിയിലെത്തിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തങ്ങളുടെ എസ്‌യുവിയായ സ്കോർപ്പിയോയുടെ ഇലക്ട്രിക് വേർഷനാണ് കമ്പനി വിപണിയിലെത്തിക്കുക.

ഇന്ത്യയിലെ നിരത്തുകളിൽ ഇതിന്റെ പരീക്ഷണ ഓട്ടങ്ങൾ നടന്നുവരികയാണെന്ന് കമ്പനി അറിയിച്ചു. 2019ല്‍ ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030-ഓടെ റോഡുകൾ ഇലക്ട്രിക് വാഹനങ്ങളുടെ വേദിയാകുമെന്ന തിരിച്ചറിവാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയിൽ ടാറ്റയായിരിക്കും ഇലക്ട്രിക് സെഗ്മെന്റില്‍ മഹീന്ദ്രയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം ഇലക്ട്രിക് വാഹനം വിജയകരമായി വിപണിയിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :