ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2018 (10:58 IST)
വരും കാലങ്ങളില്‍ വൈദ്യുത വാഹനങ്ങളുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 900 കോടിയായി നിക്ഷേപം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് കമ്പനി
മാനേജിംഗ് ഡയറക്ടർ പവൻ ഗൊനേക വ്യക്തമാക്കി. ഇതിനോടകം തന്നെ 600 കോടി രൂപ നിക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാക്കാര്‍ വൈദ്യുത വാഹനങ്ങനങ്ങളോട് അകലം പാലിക്കുകയാണ്. ഈ സാഹചര്യം മാറേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത്തരം വാഹനങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിക്കും. വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിൽ സർക്കാർ സബ്സിഡി നൽകുന്ന സംവിധാനം തുടരണമെന്നും
പവൻ ഗൊനേഗ മഹാരാഷ്ട്രയിൽ കൂട്ടിച്ചേർത്തു.