രണ്ട് തകര്‍പ്പന്‍ വകഭേദങ്ങളില്‍ ജാഗ്വാർ എക്സ് ഇ 'മെയ്​ഡ്​ ഇൻ ഇന്ത്യ' വിപണിയില്‍

ജാഗ്വാർ എക്സ് ഇ 'മെയ്​ഡ്​ ഇൻ ഇന്ത്യ' വിപണിയില്‍

jaguar xf, jaguar, ജാഗ്വാർ എക്സ് ഇ, ജാഗ്വാർ
സജിത്ത്| Last Updated: വ്യാഴം, 23 ഫെബ്രുവരി 2017 (17:42 IST)
പൂർണമായും ഇന്ത്യയിൽ നിർമിച്ച എക്സ് ഇ വിപണിയിലെത്തി. 2 ലിറ്റർ ഇഗ്​നീയം ഡീസൽ എൻജിന്‍, 2 ലിറ്റർ ​പെട്രോൾ എൻജിന്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഡീസൽ എൻജിൻ 132കിലോവാട്ട് പവറും പെട്രോൾ എൻജിൻ 177കിലോവാട്ട് പവറുമാണ് സൃഷ്ടിക്കുക. 47.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി ഷോറും വില.

പഴയ സെഡാനില്‍ നിന്നും വ്യത്യസ്തമായി ടച്ച്​ പ്രോ സംവിധാനത്തോട്​ കൂടിയ 10.2 ഇഞ്ച്​ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, മെറിയീഡിയൻ സൗണ്ട്​ സിസ്​റ്റം എന്നീ രണ്ട് പുതിയ സംവിധാനങ്ങൾ കൂടി ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :