ക്രിസ്മസ്- പുതുവര്‍ഷ ആഘോഷം: പൂക്കുറ്റിയാകാൻ മലയാളി അകത്താക്കിയത് 480 കോടിയുടെ മദ്യം !

തിരുവനന്തപുരം, തിങ്കള്‍, 1 ജനുവരി 2018 (17:00 IST)

Liquor sale , Liquor , Christmas new year season , Christmas ,  New year  , ക്രിസ്മസ്- പുതുവര്‍ഷ ആഘോഷം , മദ്യം , മദ്യവില്പന

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളില്‍ മലയാളികള്‍ കുടിച്ചുതീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77.79 കോടി രൂപയുടെ അധികം വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിൽ 402.35 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. പുതുവർഷ ദിനത്തിലെ ഉച്ചവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
 
റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു ക്രിസ്മസിന് കേരളത്തില്‍ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.34 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്റേജസ് കോര്‍പ്പറേഷന്‍ അധികമായി വിറ്റഴിച്ചത്. ക്രിസ്മസ് ദിനത്തിന്റെ തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസിന്റെ അന്ന് 11.34 കോടി രൂപയുടെ മദ്യവുമാണ് കേരളം അധികമായി വിറ്റത്. 
 
ക്രിസ്മസിന് മുമ്പുള്ള മൂന്ന് ദിവസത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ മൊത്തം 313.63 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഡിസംബര്‍ 24 ന് മാത്രമായി 157.05 രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി മാത്രം വിറ്റു പോയത്. കഴിഞ്ഞ ക്രിസ്മസ് സമയത്ത് 256.01 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കേരളത്തിലെ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസ് കൂടിയായിരുന്നു ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ശക്തനായ എതിരാളി; കവാസാക്കി വള്‍ക്കന്‍ എസ് 650 വിപണിയിലേക്ക്

തങ്ങളുടെ ആദ്യ ക്രൂയിസര്‍ ബൈക്കുമായി കാവാസാക്കി ഇന്ത്യയില്‍. കവാസാക്കി വള്‍ക്കന്‍ എസ് ...

news

കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ഫീച്ചറുകളുമായി നോക്കിയ വണ്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ഗൊ എത്തുന്നു !

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ 2018 മാര്‍ച്ചില്‍ വിപണിയിലേക്കെത്തുന്നു. തകര്‍പ്പന്‍ ...

news

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400 വിപണിയിലേക്ക് !

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ മോഡലുകളെ അണിനിരത്തി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ്. ...

news

അടുക്കളയ്ക്ക് തല്‍ക്കാലാശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍; പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന നിര്‍ത്തലാക്കുന്നു

അടുക്കളയിലെ ബഡ്ജറ്റിന് തല്‍ക്കാലാശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. പാചക വാതകത്തിന്റെ ...

Widgets Magazine