കാത്തിരിപ്പിന് വിരാമം; എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് ഫോണ്‍ 'ജി 6' വിപണിയില്‍

എല്‍ജി ജി 6 വിപണിയില്‍, വില 51,990 രൂപ

lg, lg g6, smartphone, mobile, എല്‍ജി,  'ജി 6', സ്മാര്‍ട്ട്‌ഫോണ്‍
സജിത്ത്| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (13:40 IST)
എല്‍ജിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ജി 6 ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 7.0 നുഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിലൂടെയാണ് ഫോണിന്റെ വില്പന. 51,990 രൂപയാണ് ഫോണിന്റെ വില.

എച്ച്ഡിഎഫ്‌സി, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10,000 രൂപ കാഷ്ബാക്ക് ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അട്രോ ബ്ലാക്ക്, ഐസ് പ്ലാറ്റിനം, മിസ്റ്റിക് വൈറ്റ് എന്നീ കളറുകളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 5.7 ഇഞ്ച് ഡിസ്‌പ്ലേ, 4ജിബി റാം, 32 ജിബി സ്‌റ്റോറേജ് എന്നീ സവിശേഷതകളും ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :