ആർഎക്സ് 450 എച്ച്, ഇഎസ് 300 എച്ച്, എൽഎക്സ് 450 ഡി; മൂന്ന് തകര്‍പ്പന്‍ മോഡലുകളുമായി ലെക്സസ്​ഇന്ത്യയില്‍

ലെക്സസ്​ഇന്ത്യൻ വിപണിയിൽ

lexus lx, lexus rx, lexus es, lexus india, lexus india launch, lexus prices, ലെക്സസ്, ടോയൊട്ട, ആർഎക്സ് 450 എച്ച്, ഇഎസ് 300 എച്ച്, എൽഎക്സ് 450 ഡി
സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (16:29 IST)
ടോയൊട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡായ ലക്സസ് അവരുടെ പുതിയ മൂന്ന് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആർ എക്സ് 450 എച്ച്, ഇ എസ് 300 എച്ച്, എൽ എക്സ് 450 ഡി എന്നി മോഡലുകളാണ് ഇപ്പോള്‍ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 55 ലക്ഷം മുതല്‍ 2 കോടി രൂപവരെയാണ് ഈ വാഹനങ്ങളുടെ ഡല്‍ഹി ഷോറൂമിലെ വില.

എസ്.യുവി ശ്രേണിയിലാണ് ആർ എക്സ് 450 എച്ച് എന്ന മോഡല്‍ അവതരിപ്പിച്ചിട്ടുള്ളത്. 3.5 ലിറ്റർ വി എക്സ് പെട്രോൾ എൻജിനും ഹൈബ്രിഡ് മോട്ടോറുമാണ് ഈ എസ് യു വിയ്ക്ക് കരുത്തേകുന്നത്. 308 ബി.എച്ച്.പിയാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. 1.07 കോടിയാണ് ഈ വാഹനത്തിന്റെ വില. അതേസമയം ഇതിന്റെ സ്പോർട്ട് വകഭേദത്തിന് 1.09 കോടി രുപയാണ് വില.

ടോയൊട്ടയുടെതന്നെ സെഡാനായ കാംറിയുമായി സാമ്യമുള്ള മോഡലാണ് ഇ എസ് 300 എച്ച്. 2.5 ലിറ്റർ വി വി ടി പെട്രോൾ എൻജിനും ഹൈബ്രിഡ് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 154 ബി എച്ച് പി കരുത്തും
212 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ ഉല്പാദിപ്പിക്കുക. സി വി ടി ഗിയർ ബോക്സ് നല്‍കിയിട്ടുള്ള ഈ കാറിന് 55.27 ലക്ഷമാണ് കാറിന്റെ ഡൽഹി ഷോറും വില.

രണ്ട് എൻജിൻ വകഭേദങ്ങളിൽ അവതരിപ്പിച്ച മറ്റൊരു എസ് യു വിയാണ് എൽ എക്സ് 450 ഡി ലക്സ്. 5.7 ലിറ്റർ വി 8 പെട്രോൾ എൻ‌ജിന്‍, 4.5 ലിറ്റർ വി 8 ഡീസൽ എൻജിന്‍ എന്നീ വകഭേദങ്ങളിലാണ് ഈ എസ് യു വി എത്തുന്നത്. . പെട്രോൾ എൻജിൻ 383 ബി.എച്ച്.പി പവറും 583 എൻ.എം ടോർക്കും നൽകുമ്പോള്‍ 69 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിന്‍ ഉല്പാദിപ്പിക്കുക. ഏകദേശം 2 കോടി രൂപയാണ് കാറിന്റെ വില




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :