Widgets Magazine Widgets Magazine

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാംസങ്ങ്; വാട്ടര്‍ റെസിസ്റ്റന്റ് പ്രത്യേകതയുമായി ഗാലക്‌സി A5 വിപണിയിലേക്ക് !

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (11:46 IST)

Widgets Magazine
samsung galaxy a5, samsung galaxy, samsung സാംസങ്ങ് ഗാലക്‌സി A5, സാംസങ്ങ്, സാംസങ്ങ് ഗാലക്‌സി, സ്മാര്‍ട്ട്ഫോണ്‍

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്‌സി A5 ന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കറുപ്പ്, ഗോള്‍ഡ്, പിങ്ക്, നീല എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജിആര്‍ റിപ്പോര്‍ട്ടു പ്രകാരം 26,200 രൂപയാണ് ഈ ഫോണിന്റെ വില‌.
 
സാംസങ്ങ് ഗാലക്‌സി A5 (2017)ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സിനോസ് 7880 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഈ പുതിയ ഫോണിലുണ്ടായിരിക്കുമെന്നാണ് സൂചന
 
3,000എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്. 16 എം‌പി പിന്‍ ക്യാമറയും മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും സൂചനയുണ്ട്. കൂടാതെ യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഹോം ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
 
IP68 സര്‍ട്ടിഫൈ ചെയ്ത വാട്ടര്‍ റെസിസ്റ്റന്റാണ് സാംസങ്ങ് ഗാലക്‌സി A5ന്റെ വലിയൊരു പ്രത്യേകത. ഇതുമൂലം പത്ത് അടി വെളളത്തില്‍ 30 മിനിറ്റു വരെ ഒരു കേടുപാടുകളും ഇല്ലാതെ ഫോണ്‍ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ജനുവരി തകർക്കും! മത്സരിക്കാൻ 10 സിനിമക‌ൾ!

തിയേറ്ററുടമകളുമായുള്ള പ്രശ്‌നം കാരണം ക്രിസ്മസിന് മലയാള സിനിമകളൊന്നും തന്നെ തിയേറ്ററില്‍ ...

news

ഒടുവിൽ ആ റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കി!

മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചിത്രമേതെന്ന് ചോദിച്ചാൽ ആരും പെട്ടന്ന് തന്നെ ...

news

എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിയ്ക്കാന്‍ അടിമുടി മാറ്റങ്ങളുമായി ഷവർലെ ട്രെയിൽബ്ലെയ്സര്‍ !

എൽഇഡി ഡിആർഎൽ, പുതുക്കിയ ഹെഡ്‌ലൈറ്റ്, വീതികൂടിയ ഗ്രില്ല്, പുതുക്കിയ ബബർ, പുതിയ ഫോഗ് ലാമ്പ് ...

news

അത്യുഗ്രന്‍ ഫീച്ചറുകള്‍, അതിശയിപ്പിക്കുന്ന വില; റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ക്യാമറയും 5എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ...

Widgets Magazine Widgets Magazine