ഇങ്ങനെയും ഓണമോ? സപ്ലൈകോയ്ക്കു 11 കോടിയിലേറെ നഷ്ടം

സപ്ലൈകോയ്ക്കു നഷ്ടം 11 കോടി രൂപ

കൊച്ചി| aparna shaji| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (11:18 IST)
ഓണക്കാലം എന്നു കേൾക്കുമ്പോൾ തന്നെ വ്യാപാരികൾക്ക് ലോട്ടറി അടിക്കുന്ന അവസ്ഥയാണ്. സാമ്പത്തികമായി ലാഭം കൊയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഓരോരുത്തരും. എന്നാൽ ഈ വർഷത്തെ ഓണക്കാലത്ത് നഷ്ടങ്ങ‌ൾ സംഭവിച്ചിരിക്കുന്നത് സപ്ലൈകോയ്ക്കാണ്. ഉൽപന്നങ്ങൾ അധിക വിലയ്ക്കു വാങ്ങിയതുവഴി സപ്ലൈകോയ്ക്കു 11 കോടിയിലേറെ രൂപയാണ് നഷ്ടം വന്നിരിക്കുന്നത്.

നെല്ലു സംഭരിച്ച വകയിൽ ആറുകോടിയോളം
രൂപ കർഷകർക്കു കുടിശിക നൽകാനുള്ളപ്പോഴാണു നാല് ഉൽപന്നങ്ങൾ വാങ്ങിയ മൂന്നു ടെൻഡറുകളിൽ നിന്നു മാത്രമായി ഇത്രയും കോടി രൂപ സപ്ലൈകോയ്ക്കു നഷ്ടം വന്നത്. ചെറുപയർ, കടല, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിങ്ങനെ നാല് ഉൽപന്നങ്ങൾ വാങ്ങിയതിൽ മാത്രമുള്ള നഷ്ടമാണിത്. ഉൽപ്പാദക സംസ്ഥനങ്ങളിൽ ധാരളം വിളവുകൾ ഉണ്ടായി, ഇതിന്റെ അടിസ്ഥാനത്തിൽ വില കുറയുകയും ചെയ്തു, എന്നാൽ ഇതു മനസ്സിലാക്കാതെ കൂടിയ അളവിൽ കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങിയതും നഷ്ടങ്ങൾക്ക് കാരണമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :