നെല്ല് സംഭരണത്തിന് മില്ലുകള്‍ക്ക് ക്വിന്റലിന് 190 രൂപ കൈകാര്യച്ചെലവ്

കൊച്ചി| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (13:41 IST)
നെല്ല് സംഭരണത്തിന് മില്ലുകള്‍ക്ക് ക്വിന്റലിന് 190 രൂപ കൈകാര്യച്ചെലവ് നല്കാന്‍ ധാരണ. ഭക്ഷ്യ - പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് സംസ്ഥാന റൈസ് മില്‍ ഓണേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

മില്ലുകാര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പഠിക്കാന്‍ സപ്ലൈകോ അധികൃതര്‍, മില്ലുടമകള്‍, കൃഷിശാസ്ത്രജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെയും നിയോഗിക്കും. നെല്ല് സംഭരണവും അരി ഉല്പാദനവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ വിവിധ പ്രശ്നങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു.

നിലവില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 143 രൂപയാണ് കൈകാര്യച്ചെലവ് നല്‍കുന്നത്. എന്നാല്‍, കൈകാര്യച്ചെലവ് തുക 451 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് മില്ലുടമകള്‍ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :