കനറ ബാങ്ക് 6,500 കോടി തിരിച്ചുപിടിക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (13:44 IST)
നിഷ്ക്രിയ ആസ്തികള്‍ കുറയ്ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം 6,500 കോടി രൂപ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് കനറ ബാങ്ക് തുടക്കമിട്ടു. മുടങ്ങിക്കിടക്കുന്ന വായ്പ്പകള്‍ തിരിച്ചു പിടിച്ചാകും ലക്ഷ്യം കൈവരിക്കാന്‍ ബാങ്ക് ശ്രമിക്കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ ലക്ഷ്യമിട്ട തുക തിരിച്ചു പിടിക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്.

തിരിച്ചടയ്ക്കാത്ത ലോണുകളാണ് ബാങ്കിന്റെ നിഷ്ക്രിയ ആസ്തികള്‍ വര്‍ധിപ്പിക്കുന്നത്. ഇത്തരം ലൊണുകളില്‍ ഏറെയും കാര്‍ഷിക വായ്പ്പകളാണ്. ഇവ എഴുതി തള്ളുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ വായ്പ്പ തിരിച്ചടക്കാന്‍ വിമുഖത കാട്ടുന്നതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ജൂണില്‍ മാത്രം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ ഉണ്ടായത് 400 കോടിയുടെ അധിക ബാധ്യതയാണ്. ആന്ധ്രപ്രദേശ്,തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ക്ക് ഇളവുകൊടുത്തതാണ് ഇതിനു കാരണം. മഹാരാഷ്ട്ര,ജാര്‍ഖണ്ഡ്,ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് അടുത്തത് ആ പ്രദേശങ്ങളിലെ വായ്പ തിരിച്ചടവ് വൈകിപ്പിക്കുന്നുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

ണ്‍ അവസാനം ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി 2.67 ശതമാനമാണ്.അതായത് 8,159 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം കനറ ബാങ്ക് 5000 കോടിരൂപ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് മുടക്കുന്നത് വായ്പ്പ എഴുതി തള്ളലിലേക്ക് നയിക്കും. ഇത് ബാങ്കിന്‍ നഷ്ടം മാത്രമേ ഉണ്ടാക്കു. അതിനാലാണ് നടപടികളുമായി ബാങ്ക് മുന്നൊട്ട് പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :