ജിയോയിൽ വമ്പൻ ന്യൂയർ ഓഫർ, 399 രൂപക്ക് റീചാർച്ച് ചെയ്താൽ പണം മുഴുവൻ തിരികെ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (17:43 IST)
ഉപയോക്താക്കൾക്കായി വമ്പൻ ന്യു ഇയർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. പുതുവത്സരത്തിൽ 399 രൂപക്ക് റീചാർജ് ചെയ്യുന്നവർക്ക് മുഴുവവൻ തുകയും തിരികെ നൽകുന്നതാണ് ഓഫർ. മൈ ജിയോ ആ‍പ്പിലൂടെ റീചാർച് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.


399 രൂപക്ക് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 399 രൂപയുടെ അജിയോ കൂപ്പൺ ലഭിക്കും. മൈ ജിയോ ആപ്പിലെ കൂപ്പണുകൾ എന്ന സെക്ഷനിലാണ് ഇത് ഉണ്ടാവുക. അജിയോയിൽനിന്നും 1000 രൂപക്ക് ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഈ കൂപ്പൺ ഉപയോഗപ്പെടൂത്താം. ജനുവരി 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :