നിലനില്‍പ്പില്ലാത്ത ആദായ നികുതി നോട്ടിസുകള്‍ അബദ്ധമെന്ന് ജെയ്റ്റ്ലി

ന്യൂഡല്‍ഹി| Last Modified ശനി, 22 നവം‌ബര്‍ 2014 (11:52 IST)
നിലനില്‍പ്പില്ലാത്ത ആദായ നികുതി നോട്ടിസുകള്‍ രാജ്യത്തിനു ദുഷ്പേരുണ്ടാക്കുന്നെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഷെല്‍ ഇന്ത്യയുമായുള്ള

കേസില്‍ ആദായ നികുതി വകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പരാമര്‍ശം. എച്ച് ടി ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.

അത്തരം നോട്ടിസുകള്‍ ഏതെങ്കിലും കോടതിയില്‍ തടയപ്പെടുംഎന്നാല്‍, നികുതി നല്‍കാന്‍ ബാധ്യസ്ഥരായവര്‍ നികുതി നല്‍കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്നു കള്ളപ്പണം കണ്ടെത്തി ഇവിടെയെത്തിക്കുന്ന കാര്യത്തില്‍ നിയമപരമായ മാര്‍ഗം സ്വീകരിക്കുമെന്നും എടുത്തുചാട്ടം പ്രതിവിധിയല്ലെന്നും മന്ത്രി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :