ഐഫോൺ Xന് ഇന്ത്യൻ വിപണിയിൽ വില കുറയും !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (17:14 IST)
ഇന്ത്യൻ വിപണിയിൽ ഐഫോൺ X ഉൾപ്പെടെയുള്ള ഐഫോണിന്റെ പ്രീമിയം ഫോണുകൾക്ക് വില കുറഞ്ഞേക്കും. ഐഫോൺ പ്രീമിയം മോഡലുകളുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആപ്പിൾ ഫോണുകൾക്ക് വില കുറഞ്ഞേക്കും എന്ന് റിപ്പോർട്ടുകൾ വരുന്നത്.

ഇന്ത്യയിൽ അസംബ്ലിംഗ് ചെയ്യുന്നതോടെ ഐഫോണുകളുടെ നിർമ്മാണ ചിലവ് കുറയുന്നതാണ് വിലകുറഞ്ഞേക്കും എന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ. ഇതോടെ ഇറക്കുമതി ചിലവും കുറയും. ഫോക്സോൺ എന്ന കരാർ നിർമ്മാതാക്കളാണ് ഐ ഫോണുകൾ അസംബിൾ ചെയ്യുക. ചെന്നൈയി പ്ലാന്റിലായിരീക്കും ഐ ഫോണുകളുടെ അസംബ്ലിംഗ് എന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ഘട്ടത്തിൽ ഐഫോൺ X ഉൾപ്പടെയുള്ള പ്രീമിയം ഫോണുകളുടെ അസംബ്ലിംഗ് മാത്രമായിരിക്കും ഫോക്‌സോണ്‍ പ്ലാന്റിൽ നടക്കുക. നിലവിൽ ഐഫോണ്‍ എസ് ഇ, 6 എസ് എന്നീ മോഡലുകളുടെ അസംബ്ലിങ് ഇന്ത്യയിൽ നടക്കുന്നുണ്ട്. ഫോക്സോണിൽ പുതിയ അസംബ്ലിംഗ്
യൂണിറ്റ് വരുന്നതോടെ 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :