അക്ഷയ ത്രിതീയക്ക് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് 23 ടൺ സ്വർണം !

Last Updated: വ്യാഴം, 9 മെയ് 2019 (15:40 IST)
അക്ഷയ ത്രിതിയ എന്ന് കേൾക്കുമ്പോൾ തന്നെ സ്വർണം എന്ന ലോഹമാണ് ഇന്ത്യാക്കരുടെ മനസിലേക്ക് വരിക. സ്വർണവും മറ്റു അമൂല്യ ലോഹങ്ങളും കല്ലുള്ളും വാങ്ങാൻ ഏറ്റവും ഉത്തമമായ ദിവസാമായാണ് അക്ഷയയ ത്രിതീയ കണക്കാക്കപ്പെടുന്നത്. അക്ഷയ ത്രിതീയക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമ്പത്തും സാമൃദ്ധിയും നിലനിൽക്കും എന്നാണ് വിശ്വാസം.. ആ വിശ്വാസത്തിന്റെ ആഴം മാനസ്സിലാക്കാൻ അക്ഷയ ത്രിതീയ ദിനത്തിൽ ഇന്ത്യക്കാർ വാങ്ങിയ സ്വർണത്തിന്റെ അളവ് പരിശോധിച്ചാൽ മതി.

23 ടൺ സ്വർണമാണ് ഇക്കഴിഞ്ഞ അക്ഷയ ത്രിതീയ ദിനത്തിൽ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത്..കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ടൺണിന്റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 20ന് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന് 34,031 രൂപായായി വില കുതിച്ചിരുന്നു. പിന്നീട് സ്വർണവിലയിൽ ഉയർച്ച താഴ്ചകൾ ഉണ്ടായി.

അക്ഷയ ത്രിതീയക്ക് തലേദിവാസം, 31,563 രൂപയായിരുന്നു മൾട്ടി കമ്മോഡിറ്റി എക്ചേഞ്ചിൽ സ്വർണത്തിന് വില. ചൊവ്വഴ്ച അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണ വിൽപ്പന വർധിച്ചതോടെ ബുധനാഴ്ചയോടെ വില വീണ്ടും ഉയർന്നു. വിലയിലെ ആ ഉയർച്ച ഇപ്പോഴും തുടരുന്നുണ്ട്. അക്ഷയ ത്രിതീയ ദിനത്തിൽ വെള്ളിയുടെ വിലയിലും വർധനാവുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :