ജിയോയ്ക്ക് കടിഞ്ഞാണിടാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ഐഡിയ !

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

idea, jio, voice call ഐഡിയ, ജിയോ, വോയിസ് കോള്‍
സജിത്ത്| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (10:49 IST)
കേരളത്തിലെ വരിക്കാര്‍ക്ക് പുതിയ വോയിസ് നിരക്കുകളുമായി രാജ്യത്തെ ഏറ്റവം വലിയ ടെലികോം ഓപ്പറേറ്ററുകളില്‍ ഒന്നായ ഐഡിയ സെല്ലുലാര്‍ രംഗത്ത്. അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ക്കു പുറമേ വോയിസ് കോളുകളുടെ നിരക്കും കുറച്ചാണ് ഐഡിയ എത്തിയിരിക്കുന്നത്.

പുതിയ പ്ലാന്‍ അനുസരിച്ച് 151 രൂപയുടെ റീച്ചാര്‍ജിലൂടെ അണ്‍ലിമിറ്റഡ് ഐഡിയ-ടു-ഐഡിയ കോളുകള്‍ ഏഴു ദിവസത്തേക്കും 251 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയോടേയും ആസ്വദിക്കാം. കൂടാതെ 99 രൂപ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 250 മിനിറ്റ് എസ്റ്റിഡി/ലോക്കല്‍ കോളുകളും 198 രൂപയ്ക്ക് 550 മിനിറ്റ് ലോക്കല്‍/എസ്റ്റിഡ് വോയിസ് കോളുകള്‍ ലഭ്യമാകും.

ഇന്ത്യയിലെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ക്കായി 698 രൂപ റീചാര്‍ജ് ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പാക്കിന്റെ നിരക്ക്. കൂടാതെ 297 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഒരു ജി ബി ഡാറ്റ, 400 നാഷണല്‍ വോയിസ് മിനിറ്റുകള്‍ എന്നിവയും ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :