ജിയോയുടെ പണി പാളുമോ ? തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ!

വ്യാഴം, 12 ജനുവരി 2017 (14:54 IST)

Widgets Magazine

ജിയോയെ നേരിടാനായി പുതിയ ഓഫറുമായി ഐഡിയയും രംഗത്ത്. 9000 രൂപ വരെ വരുന്ന തകര്‍പ്പന്‍ ഓഫറാണ് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്. നിലവിലുളള ഐഡിയ 4ജി ഉപഭോക്താക്കള്‍ക്കും 4ജി ഹാന്‍ഡ്സെറ്റിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകുമെന്ന് ഐഡിയ അറിയിച്ചു.
 
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസും കൂടാതെ 1ജിബി 4ജി/3ജി ഡാറ്റയും ലഭിക്കുന്നതാണ് പുതിയ ഓഫര്‍. അതേസമയം ഒരു പുതിയ 4ജി ഹാന്‍ഡ്സെറ്റില്‍ ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 3ജിബി അധിക ഡാറ്റയും ലഭിക്കുമെന്നും 2017 ഡിസംബര്‍ 31നുളളില്‍ പരമാവധി 13 റീച്ചാര്‍ജ്ജുകള്‍ വരെ ചെയ്യാമെന്നും  കമ്പനി അറിയിച്ചു. 
 
എന്നാല്‍ 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍, കോളുകള്‍, ഇന്‍കമിംഗ് റോമിംഗ് കോളുകള്‍ എന്നീ ഓഫറുകളും കൂടാതെ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 3ജിബി 4ജി ഡാറ്റയുമാണ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയ പുറത്തിറക്കിയിരിക്കുന്നത്.
 
999 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍, റോമിംഗ് കോളുകളും കൂടാതെ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 8ജിബി സൗജന്യ ഡാറ്റയും ലഭ്യമാകും. എന്നാല്‍ നോണ്‍-4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റയാണ് ഈ റീച്ചാര്‍ജിലൂടെ സൗജന്യമായി ലഭിക്കുക. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വീണ്ടും എ ടി എം തട്ടിപ്പ്; തലയോലപ്പറമ്പ് സ്വദേശിയ്ക്ക് നഷ്ടമായത് 27000 രൂപ

ഇതനുസരിച്ച് രഹസ്യ കോഡ് ഇയാള്‍ക്ക് കൈമാറി. ഏറെ കഴിഞ്ഞ് പണം പിന്‍വലിച്ച വിവരം മെസേജ് ആയി ...

news

വാഹന കയറ്റുമതിയില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി; 262 ശതമാനത്തിന്റെ വര്‍ധനവുമായി ഫോര്‍ഡ് ഒന്നാമത് !

നിലവില്‍ അന്‍പതോളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യ വാഹനങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ...

news

കരുത്തിന്റെ പര്യായം; ഹോണ്ട ഹാച്ച്ബാക്ക് സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷൻ !

ടർബോചാർജ്ഡ് 2.0ലിറ്റർ വിടെക് ടർബോ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ പരിമിതക്കാല ബ്ലാക്ക് ...

news

4ജിബി റാം, 64 ജിബി മെമ്മറി, അത്യുഗ്രന്‍ ഫീച്ചറുകൾ;10,999 രൂപയ്ക്ക് റെ‍‍ഡ്മി നോട്ട് 5 ?

ആൻഡ്രോയ്ഡ് 7 നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. കൂടാതെ 16 മെഗാപിക്സൽ റിയർ ...

Widgets Magazine