ഐ ബോള്‍ സ്ലൈഡ് ഐ701 വിപണിയില്‍

മുംബൈ| Last Modified ശനി, 30 മെയ് 2015 (10:54 IST)
കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുമായെത്തുന്ന ഐ ബോള്‍ എന്ന ടാബ്ലറ്റ് വിപണിയിലെത്തിച്ചു.
മൈക്രോസോഫ്റ്റിന്റെയും ഇന്റലിന്റെയും സഹകരണത്തോടെയാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.
4999 രൂപയാണ് ഫോണിന്റെ വില.

വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും സഞ്ചാരികള്‍ക്കും ഒരു പോലെ പ്രയോജപ്പെടുന്ന രീതിയിലാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം പ്രോസസര്‍, 7–ഇഞ്ച് ഹൈ ഡെഫിനിഷന്‍ സ്ക്രീന്‍, 1 ജിബി റാം, 16 ജിബി സ്റ്റോറേജ് (32 ജിബി വരെ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാം), 2 എംപി ക്യാമറ, വിജിഎ മുന്‍ ക്യാമറ, 3200 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാങ്കേതിക സവിശേഷതകള്‍. എച്ച്ഡിഎംഐ, യുഎസ്ബി, ബ്ലൂ ടൂത്ത്, വൈ–ഫൈ, 3ജി ഡോംഗിള്‍ കണക്ടിവിറ്റിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :