കൂടുതല്‍ പുതുമയും കരുത്തുമായി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി, ചൊവ്വ, 6 മാര്‍ച്ച് 2018 (12:03 IST)

 Hyundai Santro , Hyundai , Santro , Santro is Back , Market , ഹ്യു​ണ്ടാ​യി സാ​ൻ​ട്രോ , ഹ്യു​ണ്ടാ​യി , സാ​ൻ​ട്രോ , ചെറുകാര്‍

കൂടുതല്‍ പുതുമയും കരുത്തുമായി ഹ്യു​ണ്ടാ​യി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു. ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണക്കാരുടെ ഇഷ്‌ട ചെറുകാറായി വാണിരുന്ന സാ​ൻ​ട്രോ​ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വരുന്ന ഓഗസ്‌റ്റിലാകും സാ​ൻ​ട്രോയുടെ പുതിയ മോഡല്‍ എത്തുന്നത്. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ചെറു കാര്‍ ആയതിനാല്‍ തന്നെ വില വര്‍ദ്ധനവില്ല. മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ (​എ​ക്സ് ഷോ​റൂം)​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വില കുറവാണെങ്കിലും ചെ​റു കാറുകളെ ഇഷ്‌ടപ്പെടുന്നവരെ തൃപ്‌തരാക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ പുതിയ സാന്‍‌ട്രോയിലുമുണ്ടാകും. ഒരു കുടുംബത്തിന് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്നതാകും വരാനിരിക്കുന്ന മോഡല്‍.

പ​ഴ​യ ഐ10​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ങ്കി​ലും ഐ10​നേ​ക്കാ​ളും ഉ​യ​ര​വും വീ​തി​യും പു​തി​യ സാ​ൻ​ട്രോ​യ്ക്കു​ണ്ടാ​കും. കാ​സ്കാ​ഡിം​ഗ് ഗ്രി​ൽ, ബ​മ്പ​ർ, ഫോ​ഗ് ലാ​മ്പു​ക​ൾ, അ​ലോ​യ് വീ​ലു​ക​ൾ, ടെ​യി​ൽ ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം പു​തു​മ നി​റ​ഞ്ഞ​വ​യാ​ണ്. 0.8 ലി​റ്റ​ർ, 1.1 ലി​റ്റ​ർ എ​ൻ​ജി​നു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ചൂടേറ്റ് അയല്‍ സംസ്ഥാനങ്ങള്‍; പച്ചക്കറി വില ഉയരുന്നു - ആശങ്കയോടെ കൃഷിക്കാര്‍

വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പച്ചക്കറി വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ...

news

അയക്കുന്ന വാട്സാപ്പ് സന്ദേശം മായ്ച്ച് കളയാനുള്ള സമയപരിധി കൂട്ടി

വാട്സാപ്പിൽ ഒരിക്കൽ അയച്ച സന്ദേശം മായ്ച്ചുകളയാനുള്ള ഫീച്ചർ കഴിഞ്ഞ നവംബറിലാണ് ...

news

സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

സവിശേഷകതളുടെ പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന പുത്തന്‍ സ്‌മാര്‍ട്ട് ഫോണുമായി ...

news

399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ രംഗത്ത്. ...

Widgets Magazine