ഹ്യൂണ്ടായ് കാറുകള്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ വിലവര്‍ധിപ്പിക്കും

മുംബൈ| VISHNU N L| Last Modified ഞായര്‍, 26 ജൂലൈ 2015 (11:23 IST)
ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ പുതിയതായി പുറത്തിറക്കിയ എസ്.യു.വി ക്രേറ്റയുടെതൊഴികെ എല്ലാ കാറുകളുടെയും വര്‍ധിപ്പിക്കുന്നു.

വിവിധ മോഡലുകള്‍ക്കനുസരിച്ച് 30,000 രൂപ വരെയാണ് വില വര്‍ധന. ആഗസ്ത് ഒന്നിന് വര്‍ധന നിലവില്‍വരുമെന്ന് സെയില്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

പ്രവര്‍ത്തന ചെലവില്‍ കാര്യമായ വര്‍ധനവുണ്ടായതുമൂലമാണ് വിലവര്‍ധന ആവശ്യമായിവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹ്യൂണ്ടായ്ക്കുപിന്നാലെ മറ്റ് കമ്പനികളും ഉടനെ വില വര്‍ധന നടപ്പാക്കിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :