ഇരട്ട ലൈന്‍സ് ക്യാമറ വിസ്മയവുമായി ഹുവായ് പി9 ഇന്ത്യന്‍ വിപണിയില്‍

ഇരട്ട ലൈന്‍സ് ക്യാമറ വിസ്മയവുമായി ഹുവായിയുടെ പി9 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

Huawei P9, Smartphone, Huawei, dual-lens camera ഹുവായ്, സ്മാര്‍ട്ട്ഫോണ്‍, പി9, ഇരട്ട ലൈന്‍സ് ക്യാമറ
സജിത്ത്| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (11:19 IST)
ഇരട്ട ലൈന്‍സ് ക്യാമറ വിസ്മയവുമായി ഹുവായിയുടെ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള തലത്തില്‍ ഈ ഫോണ്‍ ആദ്യം അവതരിപ്പിച്ചത്. ജര്‍മ്മന്‍ ക്യാമറ ലെന്‍സ് സ്പെഷ്യലിസ്റ്റ് ലൈക്കയുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഇരട്ട ക്യാമറ ലൈന്‍സ് തന്നെയാണ് പൂര്‍ണ്ണമായും മെറ്റലില്‍ തീര്‍ത്ത ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത.

12 മെഗാപിക്സല്‍ ഇരട്ട ലെന്‍സ് ക്യാമറയാണ് പി9ന്റെ പിന്നിലുള്ളത്. ഒരു ക്യാമറ ലെന്‍സ് സെന്‍സര്‍ ചിത്രത്തിന്റെ നിറ വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍, അടുത്ത ക്യാമറ ലെന്‍സ് മോണോക്രോമായി ചിത്രം പകര്‍ത്തുമെന്നതാണ് സവിശേഷത. 32 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ് സിസ്റ്റം.
ഒപ്പം മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡും പി9 ല്‍ ഉപയോഗിക്കാം.

3,000 എംഎഎച്ച് ബാറ്ററിയാണ് പി9 ഫോണില്‍നുള്ളത്. മിസ്റ്റിക്ക് സില്‍വര്‍, ടൈറ്റാനിയം ഗ്രേ, പ്രസ്റ്റീജ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. രണ്ട് വര്‍ഷത്തെ സര്‍വീസ് വാറന്‍റിയാണ് ഈ ഫോണിന് കമ്പനി നല്‍കിയിട്ടുള്ളത്. 39,999 രൂപയാണ് ഫോണിന്‍റെ വില. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്പന നടത്തുന്നത്. കൂടാതെ ഈ ഫോണിന് ഫ്ലിപ്പ്കാര്‍ട്ട് പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :