4ജിബി റാം, ഹിസിലികോൺ കിരിൻ 960 പ്രോസസര്‍; ഐഫോണുകളെ വെല്ലുന്ന ഫീച്ചറുകളുമായി വാവെയ് പി10 !

വ്യാഴം, 9 മാര്‍ച്ച് 2017 (10:10 IST)

Widgets Magazine
Huawei P10, smartphone, വാവെയ്, ഹുവായ് പി10, സ്മാര്‍ട്ട്ഫോണ്‍

കിടിലല്‍ ഫ്ലാഗ്ഷിപ് സ്മാര്‍ട്ട്ഫോണുമായി വാവെയ് എത്തുന്നു. എന്ന പേരിലാ‍ണ് ഹൈ-എന്‍ഡ് സവിശേഷതകളുള്ള ഈ ഫോണ്‍ എത്തുന്നത്. സാംസങ് ഗ്യാലക്‌സി S7, ഐഫോണ്‍ 7 എന്നീ ഫോണുകളെ വെല്ലുന്ന തകര്‍പ്പന്‍ ഫീച്ചറുകളുമായാണ് പി10 എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പി10നു ഏകദേശം 46,000 രൂപയും പി10 പ്ലസിനു 50,000 രൂപയുമായിരിക്കും വിലയെന്നാണ് സൂചന. 
 
5.1 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഫോണിനുള്ളത്. 1,920 x 1,080 റെസൊലൂഷനുള്ള ഈ ഫോണില്‍ 4ജിബി റാം,  64ജിബി സ്റ്റോറേജ്, 3,200mAh ബാറ്ററി,  ഹിസിലികോൺ കിരിൻ 960 പ്രോസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, കേവലം ഇരുപതു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചാര്‍ജ് നല്‍കുന്ന സൂപ്പര്‍ ചാര്‍ജിങ് ടെക്‌നോളജി എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് ഫോണ്‍ എത്തുക. 
 
ആൻഡ്രോയ്ഡ് 7.0 നൗഗട്ടിന്റെയും EMUI 5.1 സോഫ്റ്റ്‌വെയറിന്റെയും കോംപിനേഷനിലാണ് ഇതിന്റെ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. 12 മെഗാപിക്സൽ കളർ സെൻസർ, 20 മെഗാപിക്സൽ മോണോ സെന്‍സർ എന്നിവയുടെ ആകര്‍ഷകമായ കോംപിനേഷൻ ഫീച്ചറുകളിലാണ് ക്യാമറ പ്രവർത്തിക്കുന്നത്. ലെയ്ക്ക ഡ്യുവൽ ക്യാമറ 2.0 പ്രോ എഡിഷന്‍ എന്നറിയപ്പെടുന്ന ഈ ക്യാമറ ഫോട്ടോയുടെ തെളിച്ചം സ്വയം ക്രമീകരിക്കുകയും കൂടുതല്‍ മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് സഹായിക്കുകയും ചെയ്യും.
 
തിളങ്ങുന്ന നീല, സെറാമിക് വൈറ്റ്, തിളങ്ങുന്ന ഗോൾഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, പ്രസ്റ്റീജ് ഗോൾഡ്, മിസ്റ്റിക് സില്‍വർ, റോസ് ഗോൾഡ്, ഗ്രീനറി എന്നിങ്ങനെ നിരവധി നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

150 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 28 ജിബി 3ജി/4ജി ഡാറ്റ സ്വന്തമാക്കൂ; ഹോളി ഓഫറുമായി എയര്‍ടെല്‍ !

ജിയോയുമായി മത്സരിക്കാന്‍ എല്ലാ ടെലികോം കമ്പനികളും അനേകം ഓഫറുകളുമായി ...

news

അതിവേഗ ട്രാക്കില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍ ‘ടമോ റെയ്‌സ്‌മോ’ !

അപ്രതീക്ഷിത നീക്കവുമായി ടാറ്റ. ഈ വര്‍ഷം ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയ്ക്ക് ...

news

31,200 രൂപയ്ക്ക് ഐഫോണ്‍ 7 പ്ലസ് ?; ഞെട്ടിക്കുന്ന ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് !

ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ...

news

കാത്തിരിപ്പിന് വിരാമം; ഹാച്ച്ബാക്ക് ശ്രേണിയില്‍ കരുത്ത് കാട്ടാന്‍ ടാറ്റ ടിയാഗോ എഎംടി !

ഇന്ത്യന്‍ വിപണിയില്‍ വന്‍ ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്ന് ടാറ്റയുടെ ഹാച്ച്ബാക്ക് ...

Widgets Magazine