മുംബൈ|
Last Modified ബുധന്‍, 9 നവംബര്‍ 2016 (10:49 IST)
അമേരിക്കയില്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റവും രാജ്യത്തെ കറന്‍സി നിരോധനവും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. രണ്ട് സംഭവങ്ങളും വിപണിക്ക് കനത്ത തിരിച്ചടിയാണ് നല്ലത്. 1600 പോയ്ന്റ് നഷ്ടത്തിലായിരുന്ന വിപണി 600 പോയിന്റിലേക്ക് ചുരുങ്ങി.
ബുധനാഴ്ച, വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ് 1584.19 പോയിന്റ് ഇടിഞ്ഞ് 260006.95 ലെത്തി. നിഫ്റ്റി 474 പോയിന്റ് നഷ്ടത്തില്‍ 8069ലുമെത്തി.
ബി എസ് ഇയിലെ 87 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. അദാനി പവര്‍, ഐ സി ഐ സി ഐ ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, ഭേല്‍ കെയിന്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലാണ്.