48 മെഗാപിക്സലിന്റെ ക്യാമറയുമായി ഹോണർ വ്യൂ 20 ഇന്ത്യയിലെത്തുന്നു !

Last Updated: വെള്ളി, 1 ഫെബ്രുവരി 2019 (17:25 IST)
48 മെഗാപിക്സൽ ക്യാമറയുമായി ഹോണർ വ്യു 20 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. പുതുവർഷത്തിൽ വ്യൂ 20യെ ഹോണർ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. 37,999 രൂപയാണ് വ്യൂ 20യുടെ 6
ജി ബി റാം വേരിയന്റിന്റെ വിപണി വില ആമസോണിലൂടെയും, ഹോണർ ഇ-സ്റ്റോർ വഴിയും ഫോൺ സ്വന്തമാക്കാനാകും.

48 മെഗാപിക്സൽ ക്യാമറക്ക് കരുത്തേകുന്നത് സോണിയുടെ ഐഎംഎക്‌സ്586 സിഎംഒഎസ് സെന്‍സറാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.ഹോണർ വ്യു 10ന്റെ പുത്തൻ തലമുറ പതിപ്പാണ് വ്യു 20. ഡിസ്‌‌പ്ലേയിൽ തന്നെ സെൽഫി ക്യാമറ ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഡിസ്‌പ്ലേയുടെ ഇടതുഭാഗത്തായാണ് സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്.

കരുത്തുറ്റ കിരിൻ 980 പ്രൊസസറാണ് ഫോണിനെ പ്രവർത്തിപ്പിക്കുക. വൈഫൈ നെറ്റ്‌വർക്കുകളിനിന്നും അതിവേഗ ഡൌൺലോഡിംഗ് സാധ്യമാക്കുന്ന ലിങ്ക് ടര്‍ബോ എന്ന പ്രത്യേക സംവിധാനവും വ്യു 20യിൽ ഒരുക്കിയിട്ടുണ്ട്. 48 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോണുമായി ഷവോമിയും ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :