ഹോണ്ട സിബിആര്‍ 250സിസിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഹീറോ എത്തുന്നു; എച്ച് എക്‌സ് 250 ആറുമായി !

250 സിസി ബൈക്കുമായി ഹീറോ വിപണിയിലേയ്ക്ക്

hero motor corp, honda, honda cbr 250, hx 250r ഹീറോ മോട്ടോര്‍ കോര്‍പ്പ്, ഹോണ്ട, ഹോണ്ട സിബിആര്‍ 250, എച്ച് എക്‌സ് 250 ആര്‍
സജിത്ത്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (16:17 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ 250 സിസി ബൈക്ക് എച്ച്എക്‌സ് 250ആര്‍ വിപണിയിലേക്കെത്തുന്നു. എറിക്ക് ബ്യുള്‍ റേസിങ്ങുമായി സഹകരിച്ചാണ് ഹീറോ എച്ച്എക്‌സ് 250 പുറത്തിറക്കുന്നത്.

249 സിസി എഞ്ചിനുമായാണ് ബൈക്ക് എത്തുന്നത്. 9000ആര്‍പിഎമ്മില്‍ 31 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാന്‍ ഈ എഞ്ചിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ബൈക്കിന് പൂജ്യത്തില്‍ നിന്ന് 60 കീലോമീറ്ററിലെത്താന്‍ 2.7 സെക്കന്റ് മാത്രം മതിയെന്നും കമ്പനി വ്യക്തമാക്കി.

സ്‌റ്റൈലിഷ് ഡിസൈന്‍, മികച്ച സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്ക് പുറമേ ഒരു സ്‌പോര്‍ട്ട്‌സ് ബൈക്കിന്റെ എല്ലാ
സജ്ജീകരണങ്ങളും ഈ ബൈക്കിലുണ്ടാകും. സിബിആര്‍ 250, നിന്‍ജ 300 തുടങ്ങിയ സ്‌പോര്‍ട്‌സ് ബൈക്ക് സെഗ്മെന്റില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാണ് ഹീറോ എച്ച്എക്‌സ് 250 ശ്രമിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :