എട്ടിന്റെ പണിയുമായി വീണ്ടും ബാങ്കുകള്‍; ആദ്യ നാല് സൗജന്യ എടി‌എം ഇടപാടുകള്‍ക്കു ശേഷം 150 രൂപ സര്‍വീസ് ചാര്‍ജ് ?

ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷം 150 രൂപ ഈടാക്കാന്‍ തീരുമാനിച്ച് ബാങ്കുകള്‍

ICICI Bank, axis bank, ATM Service Charge, hdfc bank , എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, എടി‌എം, എടി‌എം സര്‍വീസ് ചാര്‍ജ്
സജിത്ത്| Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (09:55 IST)
നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ തീരാത്ത സാഹചര്യത്തില്‍ വീണ്ടും എട്ടിന്റെ പണിതന്ന് സ്വകാര്യ ബങ്കുകള്‍. ഒരു മാസത്തിലെ ആദ്യത്തെ നാല് സൗജന്യ എടിഎം ഇടപാടുകള്‍ക്കു ശേഷം 150 രൂപ വരെ ഈടാക്കാനാണ് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് തുടങ്ങിയ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ എല്ലാ ശമ്പള അക്കൗണ്ടുകള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കുമെന്ന് എച്ഡിഎഫ്‌സി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

നോട്ട് നിരോധനത്തിനു മുമ്പ് ഉണ്ടായിരുന്നതു പോലെ തന്നെ ചാര്‍ജ് ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. എന്നാല്‍ ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം 1000 രൂപ പിന്‍‌വലിക്കുമ്പോള്‍ 5 രൂപയോ അല്ലെങ്കില്‍ 150 രൂപ വരെയോ ഈടാക്കിയേക്കും. അതേസമയം ആക്‌സിസ് ബാങ്കില്‍ ആദ്യത്തെ അഞ്ച് ഇടപാടുകളോ അല്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെയോ സൗജന്യമായി പിന്‍‌വലിക്കാം. അതിനു ശേഷമുള്ള 1000 രൂപക്ക് അഞ്ച് രൂപയോ അല്ലെങ്കില്‍ 150 രൂപ വരെയോ ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :