സ്വര്‍ണ്ണ വിലയില്‍ ഇടിവ്

ലണ്ടന്‍| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (12:14 IST)
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. സ്വര്‍ണ്ണ വില ഔണ്‍സിന് (31.1 ഗ്രാം) വില 1216.01 ഡോളര്‍ വരെ കുറഞ്ഞിരിക്കുകയാണ്. ഇത് ജനുവരി രണ്ടിനു ശേഷമുള്ള
ഏറ്റവും താഴ്ന്ന നിലവാരമാണിത്. കൊച്ചി വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില പവന് 80 രൂപ കുറഞ്ഞ് 20320 രൂപയിലെത്തി

പലിശനിരക്കില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കുറഞ്ഞ സമയത്തേക്കു മാത്രമാണെന്നും നിരക്കു വര്‍ധന യഥാസമയം സ്വീകരിക്കുമെന്നും ഫെഡ് റിസര്‍വ് അറിയിച്ചിട്ടുണ്ട്.

ബുള്ള്യന്‍ വിപണിയില്‍ വില 10 ഗ്രാമിന് 115 രൂപ കുറഞ്ഞ് 26,850 രൂപയായിരിക്കുകയാണ്. ഇത്കൂടാതെ വെള്ളി വിലയും ഇടിഞ്ഞു.
വെള്ളി വില കിലോഗ്രാമിന് 200 രൂപ താഴ്ന്ന് 41,730 രൂപയിലെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :