Gold Price: ഇതെങ്ങോട്ടാണ് ഈ പോക്ക്!, സ്വർണ വില പവന് 79,560 രൂപയായി

കഴിഞ്ഞ ഒരു മാസത്തിനിടെ പവന്‍ വിലയില്‍ 6360 രൂപയാണ് വര്‍ധിച്ചത്.

Gold Price
അഭിറാം മനോഹർ| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (13:38 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560 രൂപയായി. ഇതോടെ 440 രൂപ കൂടി ഉയര്‍ന്നാല്‍ പവന്‍ വില ചരിത്രത്തിലാദ്യമായി 80,000 രൂപയിലെത്തും. ഗ്രാം വില 80 രൂപ വര്‍ധിച്ച് 9,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പവന്‍ വിലയില്‍ 6360 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ആഗോളവിപണിയിലെ വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.ആഗോള വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റില്‍ യുഎസിലെ തൊഴില്‍ വളര്‍ച്ച കുത്തനെ കുറഞ്ഞതും ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയര്‍ന്നതുമാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :