ആഗോള വിപണി കരുത്ത് കാട്ടി; സ്വര്‍ണവില വര്‍ദ്ധിച്ചു

ആഗോള വിപണി , സ്വര്‍ണവില , വിപണി, പവന്‍
കൊച്ചി| jibin| Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (10:59 IST)
ആഗോള വിപണിയില്‍ വിപണിയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില വര്‍ദ്ധിച്ചു.
പവനു 120 രൂപ ഉയര്‍ന്ന് 20,920 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഗ്രാമിനു 15 രൂപ കൂടി 2,615 രൂപയിലെത്തി. 20,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടിരുന്നു. പലപ്പോഴും നേരിയ വില വിത്യാസം മാത്രമാണുണ്ടായത്. എന്നാല്‍, ആഗോള വിപണിയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുതിക്കുകയായിരുന്നു. വരും ദിവസങ്ങളിലും എണ്ണ വില വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :