സ്വര്‍ണം വിലയില്ലാ കയത്തില്‍

കൊച്ചി| VISHNU N L| Last Modified വ്യാഴം, 30 ജൂലൈ 2015 (09:34 IST)
രാജ്യാന്തര തലത്തില്‍ കനത്ത തിരിച്ചടി നേരിടുന്ന സ്വര്‍ണത്തിന് വീണ്ടും വിലയിടിവ്. സ്വർണം പവന് 120 രൂപ കുറഞ്ഞ് അഞ്ചു വർഷത്തെ കുറഞ്ഞ നിലവാരമായ 18,880 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ ഔൺസിന് (31.1 ഗ്രാം) 1100 ഡോളറിനു താഴെ 1096 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ആഗോളതലത്തിൽ സ്വർണത്തിന്റെ ഉൽപാദനവും കൂടി. പ്രതിവർഷം 3200 ടൺ. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി പല വൻകിട ഖനന കമ്പനികൾ ഉൽപാദനം കൂട്ടുകയാണ്. എന്നാൽ ഇതിനനുസരിച്ച് ആവശ്യം കൂടിയതുമില്ല.

ഡോളർ ശക്തി നേടിയതും മറ്റൊരു കാരണമാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ ഉയർത്തുമെന്നും കരുതുന്നു. ഇതു സ്വർണത്തിന്റെ നിക്ഷേപ ആവശ്യം കുറയ്ക്കും. ഡോളറിനെ അടിസ്ഥാനമാക്കിയാണു സ്വർണവില നിശ്ചയിക്കുന്നത്.

നാണ്യപ്പെരുപ്പ നിരക്ക് കുറയുന്നതും രാജ്യത്തേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുമെന്നു വിപണി വൃത്തങ്ങൾ പറയുന്നു. അതേസമയം, ബോംബെ ബുള്ള്യൻ വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. 10 ഗ്രാമിന് 55 രൂപ കൂടി 24,835 രൂപയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :