സ്വര്‍ണ വില കൂടി; പവനു 200രൂപ വര്‍ദ്ധിച്ച് 19,080 രൂപയിലെത്തി

സ്വര്‍ണ വില , സ്വര്‍ണം
കൊച്ചി| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (11:36 IST)
താഴ്‌ചകള്‍ക്കൊടുവില്‍ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവനു 200 രൂപ വര്‍ധിച്ച് 19,080 രൂപയിലെത്തി. ഗ്രാമിനു 25 രൂപ കൂടി 2,385 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസം 18880ല്‍ വില തുടര്‍ന്ന ശേഷമാണ് പവന് ഇന്ന് 200 രൂപ വര്‍ധിച്ചിരിക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇപ്പോഴും ഇടിവിലാണ്. കഴിഞ്ഞ ആഴ്‌ചകളില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, ഇപ്പോഴുണ്ടായ 200 രൂപയുടെ വര്‍ദ്ധനവ് വല വര്‍ദ്ധനവിന്റെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :