6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്; വിപണിയെ അമ്പരപ്പിച്ച് ജിയോണി M6S പ്ലസ് !

ജിയോണി M6S പ്ലസ് വിപണിയില്‍

gionee, ram, smartphone, mobile, news, technology, ജിയോണി, റാം, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified വെള്ളി, 28 ഏപ്രില്‍ 2017 (12:11 IST)
ജിയോണിയുടെ ഏറ്റവും പുതിയ ഫോണ്‍ ജിയോണി M6S പ്ലസ് വിപണിയിലെത്തി. മുമ്പ് വിപണിയിലെത്തിയെ ഫോണുകളെക്കാള്‍ ആകര്‍ഷകമായ നിരവധി
ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 64ജിബി, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 64ജിബി വേരിയന്റിന് ഏകദേശം 32,800 രൂപയും 256ജിബി വേരിയന്റിന് ഏകദേശം 40,200 രൂപയാണ് വില.

ആറ് ഇഞ്ച്
ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 6ജിബി റാം, 1.95 GHz ഒക്ടാകോര്‍ പ്രോസസര്‍, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 6020എംഎഎച്ച് ബാറ്ററി എന്നീ അത്യുഗ്രന്‍ സവിശേഷതകളും ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :