ടിവിക്കും ലാപ്‌ടോപ്പിനും 80 ശതമാനം വിലക്കുറവ്; ഫ്ലിപ്കാര്‍ട്ടിന്റെ വമ്പന്‍ ഓഫര്‍ തീരാന്‍ ഇനി ഒരു ദിവസം കൂടി

  Flipkart's , Flipkart , Sale , ഫ്ലിപ്കാര്‍ട്ട് , ഷോപ്പിങ്
മുംബൈ| Last Modified വ്യാഴം, 2 മെയ് 2019 (20:46 IST)
അവിശ്വസനീയമായ വിലക്കുറവ് നല്‍കി ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്‌ത മൂന്ന് ദിവസത്തെ ഓഫര്‍ തീരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. ബുധനാഴ്‌ച ആരംഭിച്ച ബിഗ് ഷോപ്പിങ് ദിനങ്ങൾ നാളെ അവസാനിക്കും. ഇലക്‍ട്രോണിക്‍സ് സാധനങ്ങള്‍ 80 ശതമാനം വിലക്കുറവിലാണ് വിറ്റഴിക്കപ്പെടുന്നത്.

ഇലക്‍ട്രോണിക്‍സ് സാധന സാമഗ്രികൾ ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങള്‍ ഷോപ്പിങ് ദിനങ്ങളിൽ ലഭ്യമാകുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകൾ, ടിവി, ലാപ്‍‍ടോപ്പുകൾ, എ സി തുടങ്ങി ഒട്ടനവധി ഗാഡ്ജറ്റുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം.

ഒന്നാം തിയതി ആരംഭിച്ച ഓഫറില്‍ വന്‍ വില്‍പ്പനയാണ് ഫ്ലിപ്കാര്‍ട്ടില്‍ നടന്നത്. സ്‌മാര്‍ട്ട് ഫോണുകള്‍ക്കാണ് കൂറ്റുതല്‍ ആവശ്യക്കാര്‍ കാണുന്നത്. വസ്‌ത്രങ്ങള്‍,
ചെരുപ്പുകള്‍, കുട്ടികള്‍ക്കുള്ള വസ്‌ത്രങ്ങള്‍ എന്നിവയും വന്‍ വിലക്കുറവിലാണ് വിറ്റഴിക്കപ്പെടുന്നത്.

ഫാഷന്‍ പ്രോഡക്‍ടുകള്‍ക്ക് വന്‍ വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്‍സിസ് ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുകൾ വഴി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പത്ത് ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :