അമിത മത്സ്യബന്ധനം പ്രതിസന്ധിയിലേക്ക്; മത്തിക്കു പിന്നാലെ കലവയും?

കവലയുടെ നിലനിൽപ്പ് അപകടത്തിൽ

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (10:24 IST)
വിദേശനാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമായ കലവയും (കടൽ കറൂപ്പ്) അപകടത്തിൽ. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിലാണെങ്കിൽ രാജ്യന്തര വിപണിയിൽ ഉയർന്ന കച്ചവടമൂല്യമു‌ള്ള കലവയുടെ നിലനിൽപ്പ് അവതാളത്തിലാകും. വർധിച്ചു വരുന്ന അമിത മത്സ്യബന്ധനമാണ് കലവയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മത്സ്യയിനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള രാജ്യാന്തര സംഗമത്തിലാണ് അമിതമത്സ്യബന്ധനം ഈ മീനുകൾക്കുമേൽ സമ്മർദ്ദമേറുന്നതായി കണ്ടെത്തിയത്.

കലവയെ സംരക്ഷിക്കുന്നതിനായുള്ള മാർഗങ്ങൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ നില‌നിൽപ്പ് തന്നെ അപകടത്തിലാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതു സാഹചര്യത്തിലും മികച്ച വളർച്ച, ഏറെ സ്വാദുള്ള മത്സ്യം എന്നതാണു കലവയുടെ പ്രത്യേകത. കടലിൽ നിന്നു ലഭിക്കുന്ന കലവയ്ക്കു കിലോയ്ക്ക്? 400 മുതൽ 450 രൂപ വരെ ലഭിക്കുന്നു. അതേ സമയം കൃഷി ചെയ്തെടുക്കുന്ന കവല മത്സ്യത്തിന് വിദേശ വിപണിയിൽ ഇവയുടെ മൂന്നും നാലും ഇരട്ടിവരെ ലഭിക്കുന്നുണ്ട്.

ഉയർന്ന വിപണന മൂല്യമുള്ള ഈ മത്സ്യങ്ങളെ അമിതമായി പിടിക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമായേക്കാമെന്ന് മത്സ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ചെറുമീനുകളെ പിടിയ്ക്കുന്നത് തടയുന്നില്ലെങ്കിൽ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. പ്രായപൂർത്തിയെത്തുന്നതിലെ കാലതാമസവും ഒന്നിച്ചു മുട്ടയിടുന്നതും വളർച്ചയ്ക്കിടയിൽ സംഭവിക്കുന്ന ലിംഗവ്യത്യാസവുമാണ് ഈ മത്സ്യങ്ങൾ അമിത മത്സ്യബന്ധനത്തിന് ഇരയാകുന്നതിന് കാരണമാകുന്നതെന്നും അവർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :