ടെസ്‌ല കാര്‍ ഇന്ത്യയില്‍ ഓടണോ? ദേ, ഈ ഇന്ത്യക്കാരന്‍ തീരുമാനിക്കും!

ന്യൂഡല്‍ഹി, ബുധന്‍, 30 മെയ് 2018 (17:33 IST)

Widgets Magazine
Tesla Motors, India, Elon Musk, Deepak Ahuja, ടെസ്‌ല, ഇലോണ്‍ മസ്ക്, ഇന്ത്യ, ദീപക് അഹൂജ

ടെസ്‌ല കാറുകളെപ്പറ്റി എത്രവേണമെങ്കിലും വാചാലമായി സംസാരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പറ്റും. കാരണം അവര്‍ വിദേശ കാര്‍ വിപണിയുടേ ഓരോ ചലനവും അറിയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്‌ല ഇലക്‍ട്രോണിക് കാറുകള്‍ എന്നുമുതല്‍ ഓടിത്തുടങ്ങുമെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല.
 
എന്നാല്‍ ടെസ്‌ല ഉടമ ഇലോണ്‍ മസ്കിന് ഇക്കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരമുണ്ട്. ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ എന്ന് എത്തണമെന്ന് തീരുമാനിക്കേണ്ടത് ഒരു ഇന്ത്യക്കാരന്‍ ആണത്രേ. അതേ, ടെസ്‌ലയുടെ സി എഫ് ഒ ആയ ദീപക് അഹൂജയാണ് ആ വ്യക്തി.
 
ടെസ്‌ല കാറുകള്‍ എന്ന് ഇന്ത്യന്‍ റോഡുകളില്‍ ഇടം പിടിക്കുമെന്ന് അന്തിമമായി തീരുമാനിക്കേണ്ടത് ദീപക് അഹൂജയാണെന്ന് ഒരു ട്വീറ്റില്‍ ഇലോണ്‍ മസ്ക് വ്യക്തമാക്കി. വിദേശ കാറുകളുടെ കാര്യത്തില്‍ മുന്നോട്ടുവയ്ക്കുന്ന ചില നിയമങ്ങളും ചട്ടങ്ങളുമാണ് ടെസ്‌ലയുടെ വരവ് വൈകുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2008ലാണ് ടെസ്‌ലയില്‍ ജോയിന്‍ ചെയ്യുന്നത്. പിന്നീട് 2015ല്‍ അദ്ദേഹം ടെസ്‌ല വിട്ടു. കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടും ടെസ്‌ലയുടെ ഭാഗമാകുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

സേവന, വേതന വ്യവസ്ഥകൾ പുതുക്കണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്നും നാളെയും ബാങ്ക് ...

news

എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

വേതന വർദ്ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ...

news

ഓണർ 7 എസ്; കുറഞ്ഞ വിലയ്‌ക്ക് മികച്ച ഫോൺ

മുൻനിര സ്‌മാർട്‌ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹൻഡ്‌സെറ്റ് ...

news

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചു

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 ...

Widgets Magazine