ടെക്കികള്‍ക്കായി ഒരു ഇ ബസാര്‍- ടെക്കിബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം| Last Updated: ബുധന്‍, 7 ജനുവരി 2015 (13:22 IST)
ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങല്‍ വില്‍ക്കാനും വാങ്ങാനുമായി ഒരു വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം വ്യാവസായിക വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി നിര്‍വ്വഹിച്ചു.

സൈറ്റിലൂടെ വില്പന നടത്തുന്നതിനായി
വില്‍ക്കാനുദ്ദേശിക്കുന്ന സാധനത്തിന്റെ ചിത്രം എടുത്ത് വാട്ട്സാപ്പിലൂടെ വെബസൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക്
പോസ്റ്റ് ചെയ്യുകയേ വേണ്ടു.വാട്ട്സാപ്പിലല്ലെങ്കില്‍ 9656934555 എന്ന നമ്പരിലേക്കും ചിത്രങ്ങള്‍ അയക്കാം.വെബ്സൈറ്റിന്റെ പ്രധാന ആകര്‍ഷണം
സേവനങ്ങള്‍ക്കൊന്നും പ്രത്യേക തുക ഈടാക്കുന്നില്ലാ എന്നുള്ളതാണ്.

യുവ സംഭരംഭകരായ ജോണ്‍സണ്‍ ജോസഫ്, ആനന്ദ് ധനന്‍ജയന്‍ എന്നിവരാണ് ടെക്കിബസാര്‍ ടോട്ട് കോമിന് പിന്നില്‍. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് സൈറ്റിന്റെ രൂപകല്പന. സൈറ്റിലൂടെ സെക്കെന്‍ഡ് ഹാന്‍ഡ് സാധനങ്ങളും വില്ക്കാനാകും. മറ്റ് ഐറ്റി
പാര്‍ക്കുകളിലേക്കും സൈറ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാ‍നാണ് അണിയറയിലുള്ളവരുടെ പദ്ധതി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :