മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുമായി ആര്‍ബിഐ; ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറഞ്ഞു

ന്യൂഡല്‍ഹി, ബുധന്‍, 7 മാര്‍ച്ച് 2018 (12:13 IST)

 money , business , digital transactions , Modi government , RBI , നരേന്ദ്ര മോദി , റിസര്‍വ് ബാങ്ക് , നോട്ട് നിരോധനം , ഡിജിറ്റല്‍ പണമിടപാട്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് റിസര്‍വ് ബാങ്ക് (ആര്‍ബിഐ). രാജ്യത്തെ ഡിജിറ്റന്‍ പണമിടപാടുകളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന കണക്കാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

115.5 ട്രില്യണ്‍ രൂപമൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയിലാകട്ടെ ഇത് 131.9 ട്രില്യണ്‍ ആയിരുന്നു. 12.5 ശതമാനമാണ് കുറവ്. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും കുറവുണ്ട്. 1.09 ബില്യണ്‍ ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണായിരുന്നു.

നോട്ട് നിരോധനമടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഡിജിറ്റന്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാനാണെന്ന ബിജെപി സര്‍ക്കാരിന്റെ വാദമാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കിലൂടെ ഇപ്പോള്‍ വ്യക്തമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കൂടുതല്‍ പുതുമയും കരുത്തുമായി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു

കൂടുതല്‍ പുതുമയും കരുത്തുമായി ഹ്യു​ണ്ടാ​യി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു. ഇന്ത്യന്‍ ...

news

ചൂടേറ്റ് അയല്‍ സംസ്ഥാനങ്ങള്‍; പച്ചക്കറി വില ഉയരുന്നു - ആശങ്കയോടെ കൃഷിക്കാര്‍

വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പച്ചക്കറി വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ...

news

അയക്കുന്ന വാട്സാപ്പ് സന്ദേശം മായ്ച്ച് കളയാനുള്ള സമയപരിധി കൂട്ടി

വാട്സാപ്പിൽ ഒരിക്കൽ അയച്ച സന്ദേശം മായ്ച്ചുകളയാനുള്ള ഫീച്ചർ കഴിഞ്ഞ നവംബറിലാണ് ...

news

സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

സവിശേഷകതളുടെ പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന പുത്തന്‍ സ്‌മാര്‍ട്ട് ഫോണുമായി ...

Widgets Magazine