ഡീസല്‍ വില വിപണിയുമായി ബന്ധപ്പെടുത്തും:അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ഞായര്‍, 31 ഓഗസ്റ്റ് 2014 (14:04 IST)

വരുമാന നഷ്ടം നികത്തിക്കഴിഞ്ഞാല്‍ ഡീസല്‍ വില വിപണിയുമായി ബന്ധപ്പെടുത്തുമെന്നും പ്രതിമാസം 50 പൈസ വീതമുള്ള വര്‍ധന നിര്‍ത്തുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി വിഹിതങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്കുള്ള പദ്ധതി വൈകാതെ പ്രഖ്യാപിക്കുമെന്നും ധനക്കമ്മി നിയന്ത്രിക്കാന്‍ സബ്സിഡികള്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രമായി നിയന്ത്രിക്കാനും ചരക്കുസേവന നികുതി നടപ്പിലാക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി ജനധന പദ്ധതി ബാങ്കുകള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അപകട ഇന്‍ഷുറന്‍സിന്റെ പ്രീമിയം നാഷനല്‍ പെയ്മെന്റ് കോര്‍പറേഷനാണ് അടയ്ക്കുകയെന്നും ജയ്റ്റ്ലി വ്യക്തമാക്കി. പദ്ധതിയില്‍ നല്‍കുന്ന ഡെബിറ്റ് കാര്‍ഡിലെ ഇടപാടുകളില്‍ നിന്നുള്ള വരുമാനമാകും ഇതിനുപയോഗിക്കുക. അക്കൌണ്ടില്‍ കാര്യമായ ഇടപാടുകള്‍ നടന്ന ശേഷമാകും 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക എന്നും അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :