കേരവിപണിക്ക് ഉണര്‍വ്

കൊച്ചി| VISHNU.NL| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (10:44 IST)
വെളിച്ചെണ്ണയ്ക്കും, കൊപ്രായ്ക്കും വിലയില്ലെങ്കിലും സംസ്ഥാനത്ത് കേരവിപണി ശക്തമായ തിരിച്ചുവരവ് നടത്തുന്നു. മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയതാണ് കേരവിപണിക്ക് താങ്ങായത്. വെളിച്ചെണ്ണ, കൊപ്ര തുടങ്ങിയ പരമ്പരാഗത് വിപണികളില്‍ നിന്ന് പുതിയ മേഖകലകളിലേക്ക് മാറിയതാണ് കേരവിപണിയിലെ ഉണര്‍വ്വിന് കാരണം.

തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര ഷുഗര്‍ തുടങ്ങിയവയ്ക്ക് വന്‍ഡിമാന്‍ഡാണ് ഉണ്ടായിരിക്കുന്നത്. പ്രമുഖ ഉല്‍പാദന സംസ്ഥാനങ്ങളില്‍ മുഖ്യ വിളവെടുപ്പ് സീസണ്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ, അടുത്ത മാര്‍ച്ച് വരെ നാളികേരത്തിന് വിലയിടിവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മൂല്യവര്‍ദ്ധിത നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ
പകുതിയില്‍ 20% വര്‍ധിച്ചുവെന്ന് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് വ്യക്തമാക്കുന്നത്.

അതേസമയം വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോര്‍ഡ് തലത്തില്‍ നിന്ന് കുത്തനെ താഴോട്ടിറങ്ങി. ക്വിന്റലിന് 18000 രൂപ മറികടന്നേക്കുമെന്ന് കരുതിയിരുന്ന 13100 രൂപയിലെത്തി. കൊപ്ര 11500 രൂപയില്‍ നിന്ന് 8825 രൂപയിലും. എന്നാല്‍ പച്ചത്തേങ്ങ കിലോഗ്രാമിന് 40 രൂപയ്ക്കടുത്ത് തുടരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള തേങ്ങ സംസ്കരണത്തിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും അയല്‍ സംസ്ഥാനങ്ങളിലേക്ക് ധാരാളമായി പച്ചത്തേങ്ങ കൊണ്ടുപോവുകയാണ്. അതിനാലാണ് വില ഇത്രയും ഉയര്‍ന്ന് നില്‍ക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :