കളർഫുളായി ക്രിസ്തുമസ്; വിറ്റഴിച്ചത് 100 കോടിയിലധികം കേക്കുകൾ

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (11:37 IST)

ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ കളർഫുളായി നടന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കേരളത്തിൽ 100 കോടിയിലധികം കേക്ക് വിൽപ്പന നടന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലുമായി പതിനായിരത്തിലേറെ ബേക്കറികളിലും ഭവനങ്ങളിലുമായി നടന്ന വിൽപ്പനയുടെ ഏറ്റവും ചുരുങ്ങിയ കണക്കാണിത്. 
 
എല്ലാവർഷവും ഡിസംബർ 18 മുതൽ 24 വരെയുള്ള ഏഴു ദിവസമാണ് കേക്കു വിൽപ്പന കൊഴുക്കുന്നത്. സാധാരണ ഒരു മാസം വിൽക്കുന്ന കേക്കിന്റെ ഇരട്ടിയിലധികം വരും ഈ ഏഴുദിവസത്തെ കണക്കുകൾ.
 
ഇക്കുറി കേക്കിനു ജിഎസ്ടി 18% വരെ ഉയർന്നിട്ടും വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കിലോ 250 രൂപ മുതൽ 400 രൂപ വരെയായിരുന്നു ഭൂരിപക്ഷം കേക്കുകളുടേയും ശരാശരി വില. ഇത് സാധാരണ കുടുംബത്തിനും വാങ്ങാൻ കഴിയുന്ന തുകയാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ !

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. പുതുവത്സര ...

news

സ്വർണവില കുത്തനെ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ പവന്‌ 120 രൂപ വര്‍ധിച്ച്‌ 21,360 രൂപയിലും ഗ്രാമിന്‌ 15 ...

news

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ജനുവരി മുതല്‍ വില ...

news

2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും

2016ലെ നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ ആർ ബി ഐ ഭാഗികമായി ...

Widgets Magazine