കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടൊയോട്ടയും ഫോര്‍ഡും

കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടൊയോട്ടയും ഫോര്‍ഡും

 market , cars , toyota , Forward , ടൊയോട്ട , ഫോര്‍ഡ് , കാര്‍ വിപണി , മാര്‍ക്കറ്റ് , വാഹനം
മുംബൈ| jibin| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (19:44 IST)
വാഹന നിര്‍മാതാക്കളായ ടൊയോട്ടയും ഫോര്‍ഡും കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിര്‍മാണ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ജനുവരി മുതലാകും വാഹങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുക. ടൊയോട്ടയുടെ എല്ലാ മോഡലുകള്‍ക്കും നാല് ശതമാനം വില വര്‍ദ്ധനവ് വരുമ്പോള്‍ ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയാണ് ഫോര്‍ഡ് വില വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ ഓഗസ്‌റ്റില്‍ വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നത്.

അതേസമയം, വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും സാഹചര്യം പഠിക്കുകയാണെന്നും ഹോണ്ട വ്യക്തമാക്കി. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും സമാനമായ നിലപാടിലാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :