ഡാറ്റയില്‍ 50 ശതമാനത്തിന്റെ വര്‍ധനവ്, കാലാവധിയും ഉയര്‍ത്തി; കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ !

ഞായര്‍, 14 ജനുവരി 2018 (11:45 IST)

പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഉയര്‍ത്തി ബിഎസ്എന്‍എല്‍. 43 ശതമാനമാണ് പ്ലാനുകളുടെ കാലാവധി ഉയര്‍ത്തിയിരിക്കുന്നത്. മാത്രമല്ല, ബിഎസ്എന്‍എല്‍ നല്‍കിവരുന്ന ഡാറ്റയും 50 ശതമാനം ഉയര്‍ത്തി. ബിഎസ്എന്‍എല്‍ ഹാപ്പി ഓഫര്‍ എന്ന പേരിലാണ് 50 ശതമാനം അധിക ഡാറ്റയോടൊപ്പം ഓഫര്‍ കാലാവധിയും ഉയര്‍ത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി ഓഫറുകളും ലഭ്യമാകും. 
 
പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ സൗജന്യ റോമിംഗും ലഭ്യമാകുമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്എന്‍എല്‍ ഹാപ്പി ഓഫറില്‍ 485 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 90 ദിവസമാണ് ഓഫറിന്റെ കാലാവധി. അതേസമയം, 666 രൂപയുടെ ഓഫറില്‍ 129 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും.
 
186 രൂപയുടെ പ്ലാന്‍ വൗച്ചറും 187 രൂപയുടെ സ്പെഷ്യല്‍ താരിഫ് വൗച്ചറും റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതമാണ് ലഭിക്കുക. 28 ദിവസമാണ് രണ്ട് ഓഫറുകളുടേയും കാലാവധി. 349 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലും 429 രൂപയുടെ പ്ലാനിലും പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ലഭിക്കും. യഥാക്രമം 54ഉം 81 ദിവസമാണ് ഈ രണ്ട് ഓഫറുകളുടേയും കാലാവധി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സുസൂക്കി ജിക്സറിന് അടിതെറ്റുമോ ? റിയര്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ യമഹ FZ-S FI വിപണിയില്‍ !

പുതിയ യമഹ FZ-S FI ഇന്ത്യന്‍ വിപണിയിലേക്ക്. റിയര്‍ ഡിസ്‌ക് ബ്രേക്കുമായാണ് ഈ ബൈക്ക് ...

news

അത്യുഗ്രന്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളുമായി കെടിഎം ഡ്യൂക്ക് 390 വൈറ്റ് ഇന്ത്യയില്‍ !

പുതുതലമുറ കെടിഎം ഡ്യൂക്ക് 390യുടെ വെള്ള നിറത്തിലുള്ള വേരിയന്റുകളുമായി കമ്പനി ...

news

23 എംപി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സോണി എക്സ്പീരിയ XA2 അള്‍ട്രാ

സോണി എക്സ്പീരിയ XA2 അള്‍ട്രാ വിപണിയിലേക്കെത്തുന്നു. ആറ് ഇഞ്ച് ഫുള്‍ എച്ച് ഡി ...

news

അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വിലയോ ?

വിക്ടര്‍ പ്രീമിയം എഡിഷന്റെ പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. വപ്പിന്റെ പിന്തുണ നേടിയ ...

Widgets Magazine