249 രൂപയ്ക്ക് 300 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ !

300 ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

സജിത്ത്| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (09:13 IST)
പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. ബിബി അണ്‍ലിമിറ്റഡ് 249 എന്ന പേരിലാണ് പുതിയ ഓഫര്‍ എത്തിയിരിക്കുന്നത്. ഈ പുതിയ പ്ലാന്‍ അനുസരിച്ച് രാത്രി കാലങ്ങളില്‍ സൗജന്യ കോളുകളും 300ജിബി ഡാറ്റയുമാണ് പ്രതിമാസം ലഭിക്കുക. ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ പ്ലാനില്‍ അധിക ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നതല്ല. ആദ്യത്തെ ആറു മാസമായിരിക്കും ഈ പ്ലാന്‍ നിങ്ങള്‍ക്കു ലഭിക്കുക. അതിനുശേഷം 249 രൂപയുടെ ഈ പ്ലാന്‍ 499 രൂപയായി മാറുകയും ചെയ്യും.

249 രൂപയുടെ പുതിയ പ്ലാന്‍ അനുസരിച്ച് 10ജിബി ഡാറ്റയാണ് പ്രതിദിനം ലഭ്യമാകുക. 10ജിബി വരെയുള്ള ഡൗണ്‍ലോഡിങ്ങ് സ്പീഡ് 2Mbps ഉം അതു കഴിഞ്ഞാല്‍ 1Mbps സ്പീടുമായിരിക്കും ലഭിക്കുക. ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ പ്ലാന്‍ ജമ്മൂ കാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലൊഴിച്ച് മറ്റെല്ലാം സര്‍ക്കിളുകളിലും ലഭ്യമാണ്. 10ജിബി ഡാറ്റ നിങ്ങള്‍ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കില്‍ ബാക്കി അടുത്ത ദിവസവും ഉപയോഗിക്കാം. രാത്രി 9pm മുതല്‍ രാവിലെ 7am വരെ അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനില്‍ ചെയ്യാന്‍ സാധിക്കും‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :